• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

20

OCTOBER 2018
SATURDAY
05:02 AM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

ഇരുപത് വര്‍ഷങ്ങള്‍ക്ക് ശേഷം  ഫ്രഞ്ച് വസന്തം വീണ്ടും

By Web Desk    July 16, 2018   
world cup-france


 

മോസ്‌കോ: ഇരുപത് വര്‍ഷങ്ങള്‍ക്ക് ശേഷം ലോക ഫുട്‌ബോളില്‍ കനകകിരീടം ഒരിക്കല്‍ക്കൂടി ഫ്രാന്‍സിന്റെ കൈകളിലെത്തി. രണ്ടിനെതിരെ നാല് ഗോളുകള്‍ നേടിയാണ് ഹ്യൂഗോ ലോറന്റെ ഫ്രഞ്ച് പട കപ്പുയര്‍ത്തിയത്. ഫ്രാന്‍സിന്റെ രണ്ടാം ലോകകിരീട നേട്ടമാണിത്. ഗ്രീസ്മാന്‍, പോഗ്ബ, എംബാപ്പെ എന്നിവര്‍ ഫ്രാന്‍സിനായി ഗോളുകള്‍ നേടിയപ്പോള്‍ പെരിസിച്ച്, മന്‍സൂക്കിച്ച് എന്നിവര്‍ ക്രൊയേഷ്യയ്ക്കായി ഗോള്‍ മടക്കി. ഫ്രാന്‍സിന്റെ ഒരു ഗോള്‍ മന്‍സൂക്കിച്ച് വഴങ്ങിയ സെല്‍ഫ് ഗോളായിരുന്നു.


 മത്സരത്തിന് വിസില്‍ മുഴങ്ങിയതു മുതല്‍ ഇരു ടീമുകളും ആവേസപൂര്‍വം കളിച്ചെങ്കിലും ആദ്യപകുതിയില്‍ ക്രൊയേഷ്യയായിരുന്നു കൂടുതല്‍ ആക്രമണകാരികള്‍. ഫ്രഞ്ച് ഗോള്‍കോട്ട പലവട്ടം ക്രോട്ടുകളുടെ മുന്നേറ്റത്തില്‍ വിറകൊണ്ടു. മത്സരത്തിന്റെ 18-ാം മിനിറ്റില്‍ അന്റോയ്ന്‍ ഗ്രീസ്മാനെടുത്ത ഫ്രീകിക്കിലൂടെ ഫ്രാന്‍സാണ് ആദ്യം മുന്നിലെത്തിയത്. ഗ്രീസ്മാനെടുത്ത കോര്‍ണര്‍ കുത്തിയകറ്റാനുള്ള മാന്‍സുക്കിചിന്റെ ശ്രമം പിഴക്കുകയായിരുന്നു. ഫലമോ പന്ത് സ്വന്തം വലയില്‍. ലോകകപ്പിന്റെ ഫൈനലുകളില്‍ വീഴുന്ന ആദ്യ സെല്‍ഫ് ഗോളാണിത്.

 എന്നാല്‍, ആ ആഘോഷം 10 മിനിറ്റ് മാത്രമാണ് നീണ്ടത്. ഫ്രാന്‍സിന്റെ ആദ്യഗോളിന് 29-ാം മിനിറ്റില്‍ ഇവാന്‍ പെരിസിച്ചിലൂടെ ക്രൊയേഷ്യ എണ്ണം പറഞ്ഞ മറുപടി നല്‍കി. ഫ്രാന്‍സ് ഗോള്‍മുഖത്തെ ആള്‍ക്കൂട്ടത്തെ കാഴ്ചക്കാരാക്കിയാണ് പെരിസിച്ച് ഗണ്ണര്‍ ഷോട്ടിലൂടെ ക്രോട്ടുകളെ ഒപ്പത്തിനൊപ്പമെത്തിച്ചത്. ഒപ്പമെത്തിയതോടെ ക്രൊയേഷ്യ ആക്രമണം ശക്തമാക്കുകയായിരുന്നു. ഫ്രാന്‍സ് സൂപ്പര്‍ താരങ്ങളെപ്പോലും ഞെട്ടിച്ച ഒന്നിലേറെ അവസരങ്ങളാണ് മോഡ്രിച്ചും കൂട്ടരും തുറന്നെടുത്തത്.


 എന്നാല്‍, 38-ാം മിനിറ്റില്‍ മിനിറ്റില്‍ ഗ്രീസ്മാനെടുത്ത പെനാല്‍റ്റി കിക്ക് ക്രൊയേഷ്യന്‍ ഗോള്‍ പോസ്റ്റിലേക്ക് പറന്നിറങ്ങിയതോടെ ഫ്രാന്‍സ് വീണ്ടും മുന്നിലെത്തി. പെരിസിച്ചിന്റെ കൈ പന്തില്‍ തട്ടിയതിനാണ് ഫ്രാന്‍സിന് പെനാല്‍റ്റി ലഭിച്ചത്. വാറിന്റെ സഹായത്തോടെയാണ് റഫറി പെനാല്‍റ്റി അനുവദിച്ചത്. 


 ആരാധകരെ ഓരോ നിമിഷവും ആവേശത്തിന്റെ മുള്‍മുനയില്‍ നിര്‍ത്തിയ കലാശക്കൊട്ടിന്റെ ആദ്യ പകുതിയില്‍ മുന്നിട്ട് നിന്നതിന്റെ ആവേശത്തിലാണ് ഫ്രാന്‍സ് രണ്ടാം പകുതിക്കെത്തിയത്. പ്രതിരോധമല്ല ആക്രമണം തന്നെയാണ് ആയുധമെന്ന തിരിച്ചറിഞ്ഞ ഫ്രാന്‍സ് ക്രൊയേഷ്യന്‍ ഗോള്‍ പോസ്റ്റിന് സമീപത്തേക്ക് നിരന്തരം പന്തുകളെത്തിച്ചു. 


 ഇതിന്റെ ഫലം 59-ാം മിനിറ്റില്‍ കണ്ടു. പോള്‍ പോഗ്ബയാണ് ഫ്രാന്‍സിന്റെ മൂന്നാം ഗോള്‍ നേടിയത്. ക്രൊയേഷ്യന്‍ ഗോള്‍മുഖത്തുണ്ടായ കൂട്ടപ്പൊരിച്ചിലിനൊടുവിലാണ് പോഗ്ബയുടെ മിന്നും ഗോള്‍ പിറന്നത്. ആഘോഷം അവസാനിക്കുന്നതിന് മുന്നെ 78,000 കാണികളെ സാക്ഷിയാക്കി 65-ാം മിനിറ്റില്‍ ഫ്രഞ്ചു ഫുട്‌ബോളിലെ പുത്തന്‍ താരോദയം എംബാപ്പെ നേടിയ ഗോളിലൂടെ ഗോളെണ്ണം നാലാക്കി ഫ്രാന്‍സ് വീണ്ടും ലോകകപ്പ് നേട്ടത്തിലേക്ക് അടുത്തു. 


 എന്നാല്‍ നാലുമിനിറ്റ് മാത്രം അപ്പുറത്ത് അവസാനിക്കാത്ത പോരാട്ടത്തിന്റെ വീറുകാട്ടി ക്രൊയേഷ്യ രണ്ടാം ഗോള്‍ നേടി. 65-ാം മിനിറ്റു മുതല്‍ നാലു ഗോളിനു മുന്നിട്ടു നിന്ന മുന്‍ ലോക ചാന്പ്യ·ാര്‍ക്ക് 69-ാം മിനിറ്റില്‍ മാന്‍സുക്കിച്ചാണ് ക്രൊയേഷ്യന്‍ കരുത്ത് വ്യക്തമാക്കിക്കൊടുത്തത്. പന്തു തടുക്കാന്‍ മുന്നോട്ട് കയറിയ ഫ്രഞ്ച് ഗോള്‍കീപ്പര്‍ ഹ്യൂഗോ ലോറിസിന്റെ കാല്‍ചുവട്ടില്‍ നിന്നാണ് മാന്‍സുക്കിച്ച് പന്ത് പോസ്റ്റിലേക്ക് തട്ടിയിട്ടത്.

Related News
Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News