• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

18

NOVEMBER 2018
SUNDAY
11:38 PM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

വിഖ്യാത സാഹിത്യകാരനും നൊബേല്‍ സമ്മാന ജേതാവുമായ വി എസ് നയ്പാള്‍ അന്തരിച്ചു

By Web Desk    August 12, 2018   
vs naipaul-died

ലണ്ടന്‍: വിഖ്യാത സാഹിത്യകാരന്‍ വി എസ് നയ്പാള്‍(85) അന്തരിച്ചു.  ഞായറാഴ്ച ലണ്ടനിലെ വസതിയിലായിരുന്നു അന്ത്യം.  ഇന്ത്യയില്‍നിന്നുള്ള കുടിയേറ്റക്കാരുടെ മകനായി ട്രിനിഡാഡ് ആന്‍ഡ് ടുബാഗോയിലെ ചാഗുവാനാസില്‍   1932 ഓഗസ്റ്റ് 17നായിരുന്നു  നയ്പാളിന്റെ ജനനം.

1957ല്‍ ആദ്യനോവലായ ദ മിസ്റ്റിസ് മെസ്സര്‍ പ്രസിദ്ധീകരിച്ചു. 2001ല്‍ സാഹിത്യത്തിനുള്ള നൊബേല്‍ പുരസ്‌കാരത്തിന് അര്‍ഹനായി. ജനനം ട്രിനിഡാഡിലായിരുന്നുവെങ്കിലും  ജീവിതത്തിന്റെ ഏറിയ പങ്കും  അദ്ദേഹം ചിലവഴിച്ചത് ഇംഗ്ലണ്ടിലായിരുന്നു.

വിദ്യാധര്‍ സൂരജ്പ്രസാദ് നയ്പാള്‍ എന്നാണ് പൂര്‍ണനാമം. .പതിനെട്ടാമത്തെ വയസ്സില്‍ ഉപരിപഠനാര്‍ഥം നയ്പോള്‍ ഇംഗ്ലണ്ടിലേക്ക് തിരിച്ചു

ദ മിഡില്‍ പാസേജ്: ഇംപ്രഷന്‍ ഓഫ് ഫൈവ് സൊസൈറ്റീസ്- ബ്രിട്ടീഷ്, ഫ്രഞ്ച് ആന്‍ഡ് ഡച്ച് ഇന്‍ ദ വെസ്റ്റ് ഇന്‍ഡീസ് ആന്‍ഡ് സൗത്ത് അമേരിക്ക, ആന്‍ ഏരിയ ഓഫ് ഡാര്‍ക്ക്നെസ്, ദ ലോസ് ഓഫ് എല്‍ ഡൊറാഡോ തുടങ്ങിയവയാണ് കഥേതര വിഭാഗത്തിലെ പ്രധാന രചനകള്‍.

1971 ല്‍ ബുക്കര്‍ പുരസ്‌കാരത്തിന് അര്‍ഹനായി.
 

Related News
Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News