• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

20

OCTOBER 2018
SATURDAY
05:59 AM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

മുട്ടുമടക്കി ട്രംപ്;കുട്ടികളെ മാതാപിതാക്കളില്‍ നിന്ന് അകറ്റില്ല

By Web Desk    June 21, 2018   
trump

വാഷിങ്ടണ്‍:യുഎസിന്റെ കുടിയേറ്റ വിരുദ്ധ നയത്തിനെതിരെ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും കടുത്ത വിമര്‍ശനങ്ങള്‍ ഉയര്‍ന്നതോടെ ട്രംപ് മുട്ടുമടക്കി.മാതാപിതാക്കളില്‍ നിന്നും കുട്ടികളെ വേര്‍പെടുത്തുന്ന നടപടി അവസാനിപ്പിക്കാന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഉത്തരവിട്ടു. യു.എസ് മെക്സിക്കോ അതിര്‍ത്തിയില്‍ കുടിയേറ്റം രൂക്ഷമായതിനെ തുടര്‍ന്നാണ് ഇവര്‍ക്കെതിരെ ശക്തമായ നടപടി അമേരിക്ക സ്വീകരിച്ചത്. മാതാപിതാക്കളെ ജയിലിലടയ്ക്കുകയും കുട്ടികളെ കുടംബത്തില്‍ നിന്ന് അകറ്റുകയായിരുന്നു കുടിയേറ്റത്തിനെതിരെ ട്രംപ് സ്വീകരിച്ച നടപടി.പുതിയ ഉത്തരവ് പ്രകാരം കുട്ടികളെ രക്ഷിതാക്കളില്‍ നിന്ന് അകറ്റില്ല. എന്നാല്‍ കുടിയേറ്റക്കാരെ ഫെഡറല്‍ കസ്റ്റഡിയില്‍ സൂക്ഷിക്കുകയും അനധികൃതമായി കുടിയേറിയതിന് നിയമ നടപടികള്‍ സ്വീകരിക്കുകയും ചെയ്യും. ബുധനാഴ്ചയാണ് ഉത്തരവില്‍ ട്രംപ് ഒപ്പുവെച്ചത്.
 

Tags: trump
Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News