• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

19

NOVEMBER 2018
MONDAY
01:45 AM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

ഇറാന്‍ പ്രസിഡന്റുമായ് സൗഹൃദ സംഭാഷണത്തിന് തയാറാണെന്ന് അറിയിച്ച് ഡോണള്‍ഡ് ട്രംപ്

By Web Desk    July 31, 2018   
tramp-iran

വാഷിംഗ്ടണ്‍: ഇറാന്‍ പ്രസിഡന്റ് ഹസന്‍ റൂഹാനിയുമായി പ്രത്യേക അജണ്ടകള്‍ ഒന്നും ഇല്ലാതെ കൂടിക്കാഴ്ച നടത്താന്‍ തയാറാണെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്.  സൗഹൃദ സംഭാഷണത്തിന് താന്‍ തയറാണെന്ന് ഇറ്റാലിയന്‍ പ്രധാനമന്ത്രി ഗിസപ്പെ കോണ്ടിയുമായി നടത്തിയ സംയുക്ത വാര്‍ത്ത സമ്മേളനത്തില്‍ ട്രംപ് പറഞ്ഞു.

ഇറാനുമായി ആണവക്കരാര്‍ പിന്മാറ്റത്തിന്റെ പേരിലുള്ള പോര് മുറുകുന്നതിനിടെയാണ് ട്രംപ് ഇക്കാര്യം പറഞ്ഞത്. ഇറാനുമായി കൂടിക്കാഴ്ച നടത്താന്‍ തയാറാണ്. അവര്‍ ആവശ്യപ്പെട്ടാല്‍ എപ്പോള്‍ വേണമെങ്കിലും നടത്താം. എന്നാല്‍ ഇറാന്‍ അതിന് തയാറാണോയെന്ന് അറിയില്ലെന്നും റൂഹാനിയുമായി കൂടിക്കാഴ്ചയ്ക്ക് തയാറാണോയെന്ന കോണ്ടിയുടെ ചോദ്യത്തിന് മറുപടിയായി ട്രംപ് പറഞ്ഞു.

ഉത്തരകൊറിയന്‍ ഏകാധിപതി കിം ജോംഗ് ഉന്‍, റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്‍, നാറ്റോ നേതാക്കള്‍ എന്നിവരുമായി നടത്തിയ കൂടിക്കാഴ്ച ഫലപ്രദമായിരുന്നുവെന്നും ട്രംപ് ചൂണ്ടിക്കാട്ടി. മികച്ച ഫലം സൃഷ്ടിക്കാനായാല്‍ ഇറാനുമായി കൂടിക്കാഴ്ച നടത്താന്‍ ആഗ്രഹിക്കുന്നതായും ട്രംപ് പറഞ്ഞു.

ഇറാനുമായുള്ള ആണവകരാരില്‍ നിന്നു യുഎസിന്റെ പിന്മാറ്റം ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം ഉലച്ചിരുന്നു. 2015ല്‍ ബറാക് ഒബാമയുടെ ശ്രമഫലമായി രൂപം കൊടുത്ത കരാറില്‍ (ജോയിന്റ് കോംപ്രഹെന്‍സിവ് പ്ലാന്‍ ഓഫ് ആക്ഷന്‍(ജെസിപിഒഎ) നിന്നാണു യുഎസ് പിന്മാറിയിരിക്കുന്നത്.
 

Related News
Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News