• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

24

MAY 2018
THURSDAY
01:43 AM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

ലോകപ്രശസ്ത ഊര്‍ജതന്ത്രജ്ഞന്‍ ഡോ ഇ.സി ജോര്‍ജ് സുദര്‍ശന്‍ അന്തരിച്ചു

By Web Desk    May 14, 2018   

ലോകപ്രശസ്ത ഊര്‍ജതന്ത്രജ്ഞന്‍ ഡോ. ഇ.സി ജോര്‍ജ് സുദര്‍ശന്‍ (86) അന്തരിച്ചു. അമേരിക്കയിലെ ടെക്‌സസിലായിരുന്നു അന്ത്യം. ഡോ. ഇ.സി ജോര്‍ജ് കോട്ടയം പള്ളം സ്വദേശിയാണ്. ഒന്‍പത് തവണ നൊബേല്‍ സമ്മാനത്തിന് നാമനിര്‍ദ്ദേശം കിട്ടിയിട്ടുണ്ട്. അദ്ദേഹത്തിന്റെ ക്വാണ്ടം ഓപ്റ്റിക്‌സിലെ ഗവേഷണങ്ങള്‍ ലോകശ്രദ്ധ നേടിയിട്ടുണ്ട്. സംസ്കാരം  പിന്നീട് ടെക്സസില്‍ നടക്കും.

1931 സെപ്റ്റംബര്‍ 16ന് കോട്ടയത്തെ പള്ളത്ത് ജനിച്ച സുദര്‍ശനന്‍  1951ല്‍ മദ്രാസ് ക്രിസ്ത്യന്‍ കോളജില്‍ നിന്ന് ഓണേഴ്‌സ് ബിരുദം നേടിയ ശേഷം മദ്രാസ് സര്‍വ്വകലാശാലയില്‍ നിന്ന് മാസ്റ്റര്‍ ബിരുദം നേടി. 1958ല്‍ ന്യൂയോര്‍ക്കിലെ റോച്ചെസ്റ്റര്‍ സര്‍വ്വകലാശാലയില്‍ നിന്നായിരുന്നു ഡോക്ടറേറ്റ്.

പ്രകാശത്തേക്കാള്‍ വേഗതയില്‍ സഞ്ചരിക്കുന്ന ഘടകങ്ങള്‍ ടാക്യൂണ്‍സ് ഉണ്ട് എന്ന് ആദ്യം നിര്‍ദ്ദേശിച്ചത് സുദര്‍ശനായിരുന്നു.ഓപ്പന്‍ ക്വാണ്ടം സമ്പ്രദായം പഠിക്കാനായി അദ്ദേഹം ഡൈനാമിക്കല്‍മാപ്പ് രൂപകല്പന ചെയ്തു.

Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News