• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

13

NOVEMBER 2018
TUESDAY
03:31 AM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

റോഹിംഗ്യന്‍ വംശഹത്യ;യുന്‍ റിപ്പോര്‍ട്ട് തള്ളി മ്യാന്‍മര്‍ ഭരണകൂടം

By Web Desk    August 30, 2018   
rohingya

ജനീവ:റോഹിംഗ്യന്‍ മുസ്ലീംഗളുടെ വംശഹത്യയുമായി ബന്ധപ്പെട്ട് യു.എന്‍ പുറത്തിറക്കിയ അന്വേഷണ റിപ്പോര്‍ട്ട് മ്യാന്‍മര്‍ ഭരണകൂടം തള്ളി.കഴിഞ്ഞ ആഗസ്റ്റിലാണ് മ്യാന്മറില്‍ റോഹിംഗ്യന്‍ മുസ്ലിംകളെ കൂട്ടക്കൊലയ്ക്കിരയാക്കിയ സംഭവമുണ്ടായത്.സംഭവത്തില്‍ സൈനിക മേധാവിയെയും അഞ്ച് ജനറല്‍മാരെയും പ്രതിക്കൂട്ടിലാക്കി കൊണ്ടുള്ള റിപ്പോര്‍ട്ടാണ് യുഎന്‍ പുറത്ത് വിട്ടത്.എന്നാല്‍ റിപ്പോര്‍ട്ടില്‍ തങ്ങള്‍ക്കെതിരായി ഉന്നയിച്ചിരിക്കുന്ന ആരോപണങ്ങള്‍ വസ്തുതാവിരുദ്ധമാണെന്ന് മ്യാന്‍മര്‍ ഭരണകൂടം അവകാശപ്പെട്ടു.
റോഹിംഗ്യന്‍ മുസ്ലിംകള്‍ക്കെതിരായ കൂട്ടക്കൊലയെ കുറിച്ച് അന്വേഷണം നടത്തിയ മൂന്നംഗ യു.എന്‍ വസ്തുതാന്വേഷണ സംഘം സംഭവത്തിനുത്തരവാദികളായ പട്ടാളമേധാവിയുള്‍പ്പെടെ ആറ് സൈനിക ഉദ്യോഗസ്ഥരെ കുറ്റവിചാരണ ചെയ്യാന്‍ ശുപാര്‍ശ ചെയ്തിരുന്നു. ഇവര്‍ക്കെതിരെ കൂട്ടക്കൊല കേസ് ചുമത്തണമെന്നും യുഎന്‍ റിപ്പോര്‍ട്ട് കര്‍ശനമായി നിര്‍ദേശിച്ചു.
അതേസമയം യു.എന്‍ വസ്തുതാന്വേഷണ സംഘത്തെ തങ്ങള്‍ മ്യാന്‍മറിലേക്ക് പ്രവേശിപ്പിച്ചിട്ടില്ലെന്നും അതുകൊണ്ടാണ് അന്വേഷണ റിപ്പോര്‍ട്ട് അംഗീകരിക്കാത്തതെന്നും സര്‍ക്കാരിന്റെ മുതിര്‍ന്ന വക്താവ് സാ ഹതെ പറഞ്ഞു. മനുഷ്യാവകാശ ലംഘനങ്ങള്‍ രാജ്യം ഒരിക്കലും അംഗീകരിക്കുന്നില്ലെന്നും വക്താവ് കൂട്ടിച്ചേര്‍ത്തു. യു.എന്‍ ഉള്‍പ്പെടെയുള്ള അന്താരാഷ്ട്ര ഏജന്‍സികളുടെ കള്ളപ്രചാരണങ്ങള്‍ തുറന്നുകാണിക്കാന്‍ മ്യാന്‍മര്‍ ഭരണകൂടം സ്വതന്ത്ര അന്വേഷണ കമ്മീഷനെ നിയമിക്കുമെന്നും ഹതെ വ്യക്തമാക്കി.

Tags: rohingyan
Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News