• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

26

SEPTEMBER 2018
WEDNESDAY
01:52 PM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

തന്റെ നിലപാടുകളിലുറച്ച് നില്‍ക്കുന്നുവെന്ന് മുന്‍ യുഎസ് സ്റ്റേറ്റ് സെക്രട്ടറി റെക്‌സ് ടില്ലേഴ്സണ്‍

By Web Desk    March 14, 2018   

തന്റെ നിലപാടുകളില്‍ ഉറച്ച് യുഎസ് സ്റ്റേറ്റ് സെക്രട്ടറി റെക്‌സ് ടില്ലേഴ്സണ്‍. യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപുമായി പല കാര്യങ്ങളിലും അഭിപ്രായ ഭിന്നത പുലര്‍ത്തിയതിനേത്തുടര്‍ന്ന് പുറത്താക്കപ്പെട്ടങ്കിലും നിലപാടുകളിലുറച്ച് മുന്‍ യുഎസ് സ്റ്റേറ്റ് സെക്രട്ടറി റെക്‌സ് ടില്ലേഴ്സണ്‍.

ഉത്തരകൊറിയന്‍ വിഷയത്തിലടക്കം താന്‍ സ്വീകരിച്ച നിലപാടുകള്‍ ശരിയാണെന്ന് ഇപ്പോഴും വിശ്വാസിക്കുന്നുവെന്ന് തന്റെ വിടവാങ്ങല്‍ പ്രസംഗത്തില്‍ അദ്ദേഹം വ്യക്തമാക്കി.

അമേരിക്കന്‍ ആഭ്യന്തര പ്രതിരോധ വകുപ്പുകള്‍ മികച്ച പ്രവര്‍ത്തനമാണ് കാഴ്ച വയ്ക്കുന്നതെന്നു പറഞ്ഞ ടില്ലേഴ്സണ്‍ ചുമതലകള്‍ ഡെപ്യൂട്ടി സെക്രട്ടറിക്ക് ഇതിനോടകം കൈമാറിയെന്നും അറിയിച്ചു. അമേരിക്കയുടെ വിദേശനയങ്ങള്‍ സംബന്ധിച്ചുള്ള ടില്ലേഴ്സന്റെ പരാമര്‍ശങ്ങളും ശ്രദ്ധേയമായി.

വിദേശനയങ്ങള്‍ ഇനിയും മെച്ചപ്പെടാനുണ്ടെന്നായിരുന്നു അദ്ദേഹത്തിന്റെ നിരീക്ഷണം. ഒപ്പം ജോലി ചെയ്തവര്‍ക്കെല്ലാം നന്ദി അറിയിച്ചാണ് ടില്ലേഴ്സണ്‍ തന്റെ വിടവാങ്ങല്‍ പ്രസംഗം അവസാനിപ്പിച്ചത്.

ചൊവ്വാഴ്ച ട്വിറ്ററിലൂടെയാണ് ടില്ലേഴ്സനെ പുറത്താക്കി പോംപിയോയെ പുതിയ സ്റ്റേറ്റ് സെക്രട്ടറിയായി നിയമിക്കുന്ന കര്യം ട്രംപ് അറിയിച്ചത്.

Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News