• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

19

AUGUST 2018
SUNDAY
03:17 AM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

അമേരിക്കൻ സാമ്പത്തിക പ്രതിസന്ധിക്ക് പരിഹാരമായി ; ബിൽ സെനറ്റിൽ പാസായി

By Web Desk    January 23, 2018   

ധനവിനിയോഗ ബിൽ സെനറ്റിൽ പാസായതോടെ യുഎസിൽ മൂന്നുദിവസം നീണ്ട സാമ്പത്തിക പ്രതിസന്ധിക്കു പരിഹാരമായി. മൂന്നാഴ്ച കൂടി സർക്കാരിന്റെ ചെലവിനുള്ള ധനം അനുവദിക്കാനാണു സെനറ്റിൽ തീരുമാനമായത്. കുടിയേറ്റ വിഷയത്തിൽ സെനറ്റിലെ പ്രതിപക്ഷ നേതാവ് ഡമോക്രാറ്റുകാരനായ ചക് ഷൂമറും സെനറ്റിലെ ഭൂരിപക്ഷ നേതാവ് മിച്ച് മക്‌കോണലും തമ്മിലുണ്ടായ  ധാരണയുടെ അടിസ്ഥാനത്തിലാണ് ബിൽ പാസാക്കാൻ ഡമോക്രാറ്റുകൾ തയാറായത്.

പ​തി​നെ​ട്ടി​നെ​തി​രെ 81 വോ​ട്ടു​ക​ൾ​ക്കാ​ണ് ബി​ൽ പാ​സ​യ​ത്. 60 വോട്ടുകളാണു ബിൽ പാസാകാൻ ആവശ്യമായിരുന്നത്. സെനറ്റ് അംഗീകരിച്ചതിനു പിന്നാലെ യുഎസ് ജനപ്രതിനിധി സഭ 150 നെതിരെ 266 വോട്ടിന് ഇത് അംഗീകരിച്ചതോടെ ബിൽ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ഒപ്പിനായി വൈറ്റ് ഹൗസിലേക്ക് അയച്ചു. ഇതിൽ പ്രസിഡന്റ് ട്രംപ് ഒപ്പുവച്ചതോടെ ഫെബ്രുവരി എട്ടു വരെ യുഎസ് സർക്കാരിന്റെ ചെലവുകൾക്കുള്ള തടസം നീങ്ങി.

കു​ടി​യേ​റ്റ​വി​ഷ​യ​ത്തി​ൽ ത​ങ്ങ​ളു​ടെ ആ​വ​ശ്യ​ങ്ങ​ൾ അം​ഗീ​ക​രി​ക്കാ​തെ ബി​ല്ലി​ന് അ​നു​കൂ​ല​മാ​യി വോ​ട്ടു ചെ​യ്യി​ല്ലെ​ന്ന് ഡെ​മോ​ക്രാ​റ്റു​ക​ൾ നി​ല​പാ​ടെ​ടു​ത്ത​താ​ണ് നേരത്തേ പ്രതിസന്ധി സൃഷ്ടിച്ചത്. നേരത്തേ സെനറ്റിൽ ബിൽ അവതരിപ്പിച്ചപ്പോൾ പരാജയപ്പെട്ടിരുന്നു. പ്ര​സി​ഡ​ൻ​റ് ഡോ​ണ​ൾ​ഡ് ട്രം​പി​ന്‍റെ ക​ടും​പി​ടി​ത്തം കാ​ര​ണം ഫെ​ഡ​റ​ൽ സ​ർ​ക്കാ​രി​ന്‍റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ വെ​ള്ളി​യാ​ഴ്ച അ​ർ​ധ​രാ​ത്രി മു​ത​ൽ ഭാ​ഗി​ക​മാ​യി സ്തം​ഭി​ച്ചി​രി​ക്കു​ക​യാ​യി​രു​ന്നു.

കുട്ടികളായിരിക്കുമ്പോൾ യുഎസിലേക്കു കുടിയേറിയ ഏഴുലക്ഷത്തിലേറെ പേർക്കു നൽകിയ താൽക്കാലിക നിയമസാധുത ട്രംപ് ഭരണകൂടം പിൻവലിച്ചതാണു ഡമോക്രാറ്റുകളുടെ പ്രതിഷേധത്തിന് ഇടയാക്കിയത്. വിഷയത്തിൽ ഫെബ്രുവരി എട്ടു മുതൽ ചർച്ചയാകാമെന്നു ധാരണയായിട്ടുണ്ട്.

നൂ​റം​ഗ സെ​ന​റ്റി​ൽ റി​പ്പ​ബ്ലി​ക്കർ​ക്കു ഭൂ​രി​പ​ക്ഷ​മു​ണ്ടെ​ങ്കി​ലും ഫ​ണ്ട് പാ​സാ​ക്കാ​ൻ വേ​ണ്ട 60 വോ​ട്ടു​ക​ൾ ല​ഭി​ച്ചി​ല്ല. ഫ​ണ്ട് ല​ഭി​ക്കാ​ത്ത​തി​നാ​ൽ വി​ദ്യാ​ഭ്യാ​സം, വാ​ണി​ജ്യം, ഭ​വ​നം, പ​രി​സ്ഥി​തി വ​കു​പ്പു​ക​ളു​ടെ പ്ര​വ​ർ​ത്ത​നം തി​ങ്ക​ളാ​ഴ്ച മു​ത​ൽ നി​ശ്ച​ല​മാ​കു​മെന്ന് ആശങ്കയുണ്ടായിരുന്നു.

Related News
Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News