• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

22

JUNE 2018
FRIDAY
04:42 PM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

പാഴ്‌സല്‍ ബോംബാക്രമണം: പ്രതിയെ പിടികൂടാനാകാതെ പൊലീസ്; വിവരം നല്‍കുന്നവര്‍ക്ക് വന്‍തുക പാരിതോഷികം പ്രഖ്യാപിച്ചു

By Web Desk    March 14, 2018   

മാര്‍ച്ച് ആദ്യവാരം മുതല്‍ അമേരിക്കയിലെ വിവിധയിടങ്ങളില്‍ നടന്ന പാഴ്‌സല്‍ ബോംബ് ആക്രമണങ്ങളിലെ പ്രതിയെ പിടിക്കാനാകാതെ പൊലീസ്. ഇതേ തുടര്‍ന്ന് കുറ്റവാളിയെക്കുറിച്ച് കൃത്യമായ വിവരങ്ങള്‍ നല്‍കുന്നവര്‍ക്ക് വന്‍ തുക പാരിതോഷികം പ്രഖ്യാപിച്ചിരിക്കുകയാണ് പൊലീസ്. 50,000 അമേരിക്കന്‍ ഡോളറാണ് ടെക്‌സസ് പൊലീസ് പ്രഖ്യാപിച്ചിട്ടുള്ള പാരിതോഷികം.

മാര്‍ച്ച് രണ്ടിന് ആരംഭിച്ച പാഴ്‌സല്‍ ബോംബ് ആക്രമണങ്ങളില്‍ ഇതുവരെ രണ്ടു പേര്‍ കൊല്ലപ്പെടുകയും ഒന്നിലേറെപ്പേര്‍ക്ക് ഗുരുതര പരിക്കുകളേല്‍ക്കുകയും ചെയ്തിട്ടുണ്ട്. ആക്രമണങ്ങള്‍ക്ക് പിന്നാലെ ടെക്‌സസ് പൊലീസിന് 265 ഫോണ്‍ കോളുകള്‍ ലഭിച്ചെന്നും എന്നാല്‍ ഇതില്‍ നിന്ന് ലഭിച്ച് വിവരങ്ങളൊന്നും പ്രതിയെ പിടികൂടാന്‍ സാധിക്കുന്ന തരത്തിലുള്ളതായിരുന്നില്ലെന്നും പൊലീസ് വൃത്തങ്ങള്‍ വ്യക്തമാക്കി.

ഇക്കഴിഞ്ഞ തിങ്കളാഴ്ചയുണ്ടായ സ്‌ഫോടനത്തില്‍ 17 വയസുകാരന്‍ കൊല്ലപ്പെട്ടതാണ് ഒടുവിലത്തെ സംഭവം. പരിക്കേറ്റവരില്‍ ഒരാളുടെ നില അതീവ ഗുരുതരമാണെന്നാണ് വിവരം. തങ്ങള്‍ക്കു ലഭിച്ച പൊതികള്‍ ആളുകള്‍ തുറന്ന് നോക്കുന്നതിനിടെയാണ് ബോംബുകള്‍ പൊട്ടിയതെന്ന് പൊലീസ് വ്യക്തമാക്കിയിരുന്നു. വംശീയ ആക്രമണമാണ് നടന്നതെന്ന് സംശയമുണ്ടെന്നും ഇവ മൂന്നും തമ്മില്‍ ബന്ധമുണ്ടോയെന്ന് പരിശോധിച്ചുവരികയാണെന്നും പൊലീസ് വൃത്തങ്ങള്‍ അറിയിച്ചു.

Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News