• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

14

DECEMBER 2018
FRIDAY
04:09 AM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

പാക്കിസ്ഥാന്‍ തിരഞ്ഞെടുപ്പ്; ഇമ്രാന്‍ ഖാന് വിജയം 

By Web Desk    July 27, 2018   
imran- in pakisthan

ഇസ്ലാമാബാദ്: പാക്കിസ്ഥാന്‍ തിരഞ്ഞെടുപ്പില്‍ ഇമ്രാന്‍ ഖാന് വിജയം. ഇമ്രാന്‍ ഖാന്റെ തെഹരീക് ഇ ഇന്‍സാഫ് പാര്‍ട്ടി ഏറ്റവും വലിയ ഒറ്റകക്ഷിയായി തിരഞ്ഞെടുക്കപ്പെട്ടു.  251 സീറ്റുകളിലെ ഫലപ്രഖ്യാപനമാണ് പുറത്തുവന്നിരിക്കുന്നത്. 269 ല്‍ 110 സീറ്റുകളാണ് പിടിഐ നേടിയത്. എന്നാല്‍ കേവല ഭൂരിപക്ഷം ലഭിക്കാത്തതിനാല്‍ ഇമ്രാന്‍ ഖാന് സര്‍ക്കാര്‍ രൂപീകരണത്തിന് മറ്റു കക്ഷികളുടെ പിന്തുണ തേടേണ്ടി വരും. കേവല ഭൂരിപക്ഷത്തിന് 137 സീറ്റുകളാണ് വേണ്ടത്.

63 സീറ്റ് നേടി നവാസ് ഷെരീഫിന്റെ പാക്കിസ്ഥാന്‍ മുസ്ലിം ലീഗ് (പിഎംഎല്‍) പാര്‍ട്ടി രണ്ടാം സ്ഥാനത്തെത്തി. 39 സീറ്റുമായി മുന്‍ പ്രസിഡന്റ് ആസിഫ് അലി സര്‍ദാരിയുടെ മകന്‍ ബിലാവല്‍ ഭൂട്ടോ നയിക്കുന്ന പാക്കിസ്ഥാന്‍ പീപ്പിള്‍സ് പാര്‍ട്ടിയാണ് (പിപിപി) മൂന്നാം സ്ഥാനത്ത്.

അതേസമയം, വോട്ടെടുപ്പില്‍ ക്രമക്കേട് ആരോപിച്ച് നവാസ് ഷെരീഫിന്റെ പാര്‍ട്ടിയടക്കമുളളവര്‍ രംഗത്ത് വന്നിട്ടുണ്ട്. തിരഞ്ഞെടുപ്പ് ഫലം അംഗീകരിക്കില്ലെന്ന് മുന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫിന്റെ പാക്കിസ്ഥാന്‍ മുസ്ലിം ലീഗ് വ്യക്തമാക്കി.

ബുധനാഴ്ചയാണ് പാക്കിസ്ഥാനില്‍ തിരഞ്ഞെടുപ്പ് നടന്നത്. ദേശീയ അസംബ്ലിയിലെ 272 സീറ്റുകളിലേക്കും പഞ്ചാബ്, സിന്ധ്, ബലൂചിസ്ഥാന്‍, ഖൈബര്‍-പഖ്തൂണ്‍ഖ്വ എന്നീ നാലു പ്രവിശ്യാ അസംബ്ലികളിലെ 577 സീറ്റുകളിലേക്കുമാണ് തിരഞ്ഞെടുപ്പ് നടന്നത്. 137 സീറ്റുകളാണ് കേവല ഭൂരിപക്ഷത്തിന് വേണ്ടത്.

അതിനിടെ, ഇന്ത്യയുമായുളള ബന്ധം മെച്ചപ്പെടുത്താന്‍ തയ്യാറാണെന്നാണ് പാക്കിസ്ഥാന്‍ തിരഞ്ഞെടുപ്പ് സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം വരുന്നതിന് മുമ്പ് മാധ്യമങ്ങളോട് സംസാരിക്കവേ ഇമ്രാന്‍ ഖാന്‍ വ്യക്തമാക്കി. ''ന്യൂഡല്‍ഹി ഒരു ചുവട് മുന്നോട്ട് വച്ചാല്‍ ഞങ്ങള്‍ രണ്ട് ചുവട് മുന്നോട്ട് വയ്ക്കും.'' എന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തെ സേവിക്കുക എന്ന തന്റെ സ്വപ്നം പൂവണിഞ്ഞതിന് ദൈവത്തോട് നന്ദി പറയുന്നുവെന്നും ഇമ്രാന്‍ അഭിപ്രായപ്പെട്ടു.

Related News
Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News