• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

18

NOVEMBER 2018
SUNDAY
03:20 PM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

പാക്കിസ്ഥാനില്‍  തിരഞ്ഞെടുപ്പ് റാലിക്കിടെ സ്‌ഫോടനം; കൊല്ലപ്പെട്ടത് 133 പേര്‍ 

By Web Desk    July 14, 2018   
pakisthan#bombblast

പെഷവാര്‍: പാക്കിസ്ഥാനിലെ ബലൂചിസ്ഥാന്‍ പ്രവിശ്യയില്‍ നടന്ന തെരഞ്ഞെടുപ്പു റാലിക്കിടെ  സ്‌ഫോടനം. ആക്രമണത്തില്‍  കൊല്ലപ്പെട്ടവരുടെ എണ്ണം 133 ആയി. ബിഎപി സ്ഥാനാര്‍ഥി സിറാജ് റൈസാനിയും കൊല്ലപ്പെട്ടവരില്‍ ഉള്‍പ്പെടുന്നു. മുന്‍ ബലൂച് മുഖ്യമന്ത്രി നവാബ് അസ്ലം റൈസാനിയുടെ സഹോദരനാണ് സിറാജ് റൈസാനി. കോര്‍ണര്‍ യോഗത്തില്‍ ചാവേര്‍ ഭടനാണു സ്‌ഫോടനം നടത്തിയതെന്നാണു റിപ്പോര്‍ട്ടുകള്‍. 


 150 ഓളം പേര്‍ക്ക്  പരിക്കുകള്‍ ഉണ്ടെന്നും  ഇതില്‍ നിരവധി പേരുടെ നില ഗുരുതരമാണെന്നും പ്രവിശ്യാ ആരോഗ്യമന്ത്രി ഫയിസ് കാക്കര്‍ പറഞ്ഞു. പരിക്കേറ്റവരെ ക്വറ്റ നഗരത്തിലെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. തെരഞ്ഞെടുപ്പ് റാലികളിലും യോഗങ്ങളിലും പലേടത്തും അക്രമങ്ങള്‍ അരങ്ങേറുന്നതായി റിപ്പോര്‍ട്ടുണ്ട്. ജൂലൈ 25നാണു തെരഞ്ഞെടുപ്പ്.


വെള്ളിയാഴ്ച ഖൈബര്‍ പക്തൂണ്‍ഹ്വാ പ്രവിശ്യയിലെ ബന്നുവില്‍ ഉണ്ടായ മറ്റൊരു സ്‌ഫോടനത്തില്‍ അഞ്ചുപേര്‍ക്കു ജീവഹാനി നേരിട്ടു. തിങ്കളാഴ്ച പെഷവാറിലെ യോഗത്തില്‍ ചാവേര്‍ ഭടന്‍ നടത്തിയ ആക്രമണത്തില്‍ അവാമി നാഷണല്‍ പാര്‍ട്ടി നേതാവും സ്ഥാനാര്‍ഥിയുമായ ഹാറൂണ്‍ ബിലൂറും 19 പേരും കൊല്ലപ്പെട്ടു.

Related News
Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News