• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

21

NOVEMBER 2018
WEDNESDAY
01:00 PM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

നവാസ് ഷരീഫിന് പത്ത് വര്‍ഷത്തെ തടവ്, മകള്‍ മറിയത്തിന് എട്ട് വര്‍ഷം; ഇരുവരും അരസ്റ്റിലായത് ലാഹോര്‍ വിമാനത്താവളത്തില്‍ വച്ച് 

By Web Desk    July 14, 2018   

ഇസ്ലാമാബാദ്: പാകിസ്ഥാന്‍  മുന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫിനെയും മകള്‍ മറിയത്തെയും പോലീസ് അറസ്റ്റ് ചെയ്തു. ലാഹോര്‍ വിമാനത്താവളത്തില്‍വച്ച് ഇന്നലെ രാത്രി ഒന്‍പതരയോടെയാണ് ഇരുവരും അറസ്റ്റിലായത്. നാഷണല്‍ അക്കൗണ്ടബിലിറ്റി ഉദ്യോഗസ്ഥരാണ അറസ്റ്റ് രേഖപ്പെടുത്തിയത്. അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ ഇരുവര്‍ക്കും പാകിസ്ഥാന്‍ കോടതി കഴിഞ്ഞയാഴ്ച തടവുശിക്ഷ വിധിച്ചിരുന്നു. ശിക്ഷാവിധിയുടെ സമയത്ത് ഇരുവരും വിദേശത്തായിരുന്നു. പാകിസ്ഥാനിലേക്ക് തിരികെ എത്തിയപ്പോള്‍ വിമാനത്താവളത്തില്‍ വച്ചുതന്നെ അറസ്റ്റ് ചെയ്യുകയായിരുന്നു.

എത്തിഹാദ് എയര്‍വേയ്‌സ് വിമാനം ഇ വൈ 243ലാണ് ഷെരീഫും മകളും എത്തിയത്. വെള്ളിയാഴ്ച വൈകുന്നേരം ആറുമണിയോടെ വിമാനം ലാഹോര്‍ വിമാനത്താവളത്തില്‍ എത്തുമെന്നായിരുന്നു ആദ്യ റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഒമ്പതരയ്ക്ക് ശേഷമാണ് വിമാനമെത്തിയത്.ഷെരീഫിന്റെ വിമാനം അബുദാബിയില്‍നിന്ന് പുറപ്പെടാന്‍ രണ്ടുമണിക്കൂറിലധികം വൈകിയിരുന്നു. ഇതാണ് വിമാനം ലാഹോറിലെത്താന്‍ വൈകിയതിനു കാരണമായതെന്ന് ജിയോ ടിവി റിപ്പോര്‍ട്ട് ചെയ്യുന്നു.

അനധികൃതസ്വത്ത് സമ്പാദനക്കേസില്‍ അറുപത്തെട്ടുകാരനായ ഷെരീഫിന് പത്തുവര്‍ഷവും നാല്‍പ്പത്തിനാലുകാരിയായ മകള്‍ മറിയത്തിന് എട്ട് വര്‍ഷവുമാണ് തടവ്ശിക്ഷ വിധിച്ചിട്ടുള്ളത്. ലണ്ടനില്‍ ഷെരീഫ് കുടുംബം നാലു ഫ്ളാറ്റുകള്‍ വാങ്ങിയിരുന്നു. ഇതിന് ആവശ്യമായി വന്ന പണത്തിന്റെ സ്രോതസ്സ് രേഖപ്പെടുത്താന്‍ ഷെരീഫിന് കഴിഞ്ഞിരുന്നില്ല. പനാമ പേപ്പര്‍ വെളിപ്പെടുത്തലില്‍ രണ്ടു കേസുകള്‍ കൂടി ഷെരീഫിന്റെ പേരിലുണ്ട്. ലണ്ടനില്‍ കാന്‍സറിനു ചികിത്സ തേടുന്ന ഭാര്യയുടെ സമീപത്തുനിന്നുമാണ് ഷെരീഫ് ഇന്നു തിരികെ വന്നത്.
 

Related News
Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News