• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

19

NOVEMBER 2018
MONDAY
02:58 AM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

  ഭാര്യയുടെ സംസ്‌കാര ചടങ്ങില്‍ പങ്കെടുക്കാന്‍ നവാസ് ഷറീഫിന് പരോള്‍ 

By Web Desk    September 12, 2018   

ലാഹോര്‍: അനധികൃത സ്വത്ത് സമ്പാദനക്കേസുമായ് ബന്ധപ്പെട്ട് ജയിലില്‍ ശിക്ഷ അനുഭവിക്കുന്ന  പാകിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫ്, മകള്‍ മറിയം ഷെരീഫ്, മരുമകന്‍ മുഹമ്മദ് സഫ്ദാര്‍ എന്നിവര്‍ക്ക് പരോള്‍. നവാസിന്റെ ഭാര്യ കുല്‍സൂം നവാസിന്റെ സംസ്‌കാര ചടങ്ങില്‍ പങ്കെടുക്കുന്നതിനാണ് മൂവര്‍ക്കും 12 മണിക്കൂര്‍ പരോള്‍ അനുവദിച്ചിരിക്കുന്നത്.

കഴിഞ്ഞ ദിവസം ലണ്ടനില്‍ വെച്ചായിരുന്നു കുല്‍സൂം നവാസിന്റെ(68) അന്ത്യം. അര്‍ബുദബാധയെ തുടര്‍ന്ന് ഏറെ നാളായി ഹാര്‍ലി സ്ട്രീറ്റ് ക്ലിനിക്കില്‍ ചികിത്സയിലായിരുന്നു. മൃതദേഹം സംസ്‌കാര ചടങ്ങുകള്‍ക്കായി ലാഹോറിലെത്തിക്കും.

Related News
Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News