• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

26

SEPTEMBER 2018
WEDNESDAY
02:02 AM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

വിദേശ തൊഴിലാളി നിയമനം;കുവൈത്ത് സര്‍ക്കാര്‍ പുതിയ ഉപാധികള്‍ ഏര്‍പ്പെടുത്തി

By Web Desk    June 18, 2018   
kuwaith

കുുവൈത്ത്:സ്വദേശി വത്ക്കരണത്തിനിടെ വിദേശ തൊഴിലാളി നിയമനത്തില്‍ പുതിയ ഉപാധികള്‍ ഏര്‍പ്പെടുത്തി കുവൈത്ത് സര്‍ക്കാര്‍.സ്വകാര്യ മേഖലയിലെ കമ്പനികള്‍ അനുവദിക്കപ്പെട്ടതിലും കൂടുതല്‍ ആളുകളെ വിദേശത്തുനിന്നു കൊണ്ടുവരുന്നതിനാണ് പുതിയ ഉപാധി ഏര്‍പ്പെടുത്തിയിരിക്കുന്നത്.ഇതുപ്രകാരം 250 ദിനാര്‍ വീതം അധിക ഫീസ് നല്‍കിയാല്‍ നിശ്ചിത ക്വോട്ടയിലും അധികം ആളുകളെ വിദേശത്ത് നിന്ന് അധികമായി കൊണ്ടുവരാന്‍ സാധിക്കും. മലയാളികള്‍ അടക്കം വിദേശത്ത് തൊഴില്‍ ചെയ്യുന്നവര്‍ക്കും തൊഴില്‍ തേടുന്നവര്‍ക്കും ആശ്വാസമാകുന്ന തീരുമാനമാണ് കുവൈത്ത് സര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കുന്നത്.നിലവില്‍ 75% ആളുകളെ ആഭ്യന്തര വിപണിയില്‍നിന്നു കണ്ടെത്തണമെന്നും 25% പേരെ വിദേശത്ത് നിന്ന് നേരിട്ടു കൊണ്ടുവരാമെന്നുമാണ് നിയമം.തൊഴില്‍ വിപണി സ്ഥിരപ്പെടുത്തുന്നതിന്റെ ഭാഗമായാണ് കുവൈത്തില്‍ സ്വദേശിവല്‍കരണം നടപ്പാക്കിയത്.

Related News
Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News