• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

18

NOVEMBER 2018
SUNDAY
04:17 PM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

  ഇറാഖില്‍ 12000ത്തോളം മൃതദേഹങ്ങള്‍ കുഴിച്ച് മൂടിയ  200-ല്‍ അധികം കൂട്ടക്കുഴിമാടങ്ങള്‍ കണ്ടെത്തിയതായി ഐക്യരാഷ്ട്രസഭ

By Web Desk    November 8, 2018   
iraq

കിര്‍കുക് : ഇറാഖില്‍ 12000ത്തോളം പേരെ കുഴിച്ച് മൂടിയ 200-ല്‍ അധികം കൂട്ടക്കുഴിമാടങ്ങള്‍ കണ്ടെത്തിയതായി ഐക്യരാഷ്ട്രസഭയുടെ വെളിപ്പെടുത്തല്‍. ഇതില്‍ 12000-ഓളം മൃതദേഹങ്ങള്‍ അടക്കം ചെയ്തിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഇസ്ലാമിക് സ്റ്റേറ്റ് അടക്കിവാണിരുന്ന പ്രദേശത്ത് നിന്നാണ് ഇത്രയും കുഴിമാടങ്ങളും മൃതദേഹങ്ങളും കണ്ടെത്തിയിരിക്കുന്നത്.  2017 ഡിസംബറില്‍ യുഎസ് സഖ്യസേനയ്ക്കൊപ്പം ഇറാഖി സേനയും ചേര്‍ന്ന് ഐഎസ് ഭീകരരെ തുരത്തുന്നതുവരെ ഇവിടെ അവരുടെ അരാചകത്വ വാഴ്ചയായിരുന്നു.  ഐക്യരാഷ്ട്രസഭയുടെ ഇറാഖിലെ ദൗത്യസംഘവും മനുഷ്യാവകാശ കൗണ്‍സിലിന്റെ ഹൈക്കമ്മീഷണറും പുറത്തിറക്കിയ സംയുക്ത റിപ്പോര്‍ട്ടിലാണ് ഇത് സംബന്ധിച്ച വെളിപ്പെടുത്തലുളളത്.ഭീകരവാദത്തിന്റെ ശേഷിപ്പ് എന്നാണ് റിപ്പോര്‍ട്ടില്‍ ഇതിനെ പരാമര്‍ശിക്കുന്നത്.

ഐഎസിന്റെ തട്ടകമായിരുന്ന ഇറാഖ് ആന്‍ഡ് ലവന്ത് മേഖലയിലെ നിന്‍വേ, കിര്‍കുക്, സലാഹ്ല് ദീന്‍, അന്‍ബര്‍ എന്നിവിടങ്ങളിലായാണ് കൂട്ടക്കുഴിമാടങ്ങള്‍. ഇറാഖില്‍ 33,000ത്തോളം സിവിലിയന്മാര്‍ കൊല്ലപ്പെട്ടതായും 55,000ത്തോളം പേര്‍ക്ക് പരുക്കേറ്റതായുമാണ് റിപ്പോര്‍ട്ട്. കൂട്ടക്കുഴിമാടങ്ങള്‍ ഫൊറന്‍സിക് പരിശോധനക്ക് വിധേയമാക്കുന്ന പക്ഷം ഇരകളെ തിരിച്ചറിയാനും ഐഎസ് ഏതുതരം കുറ്റകൃത്യങ്ങളാണ് ഇവര്‍ക്കുനേരെ നടത്തിയതെന്ന് അറിയാന്‍ കഴിയുമെന്നും യുഎന്‍ പറഞ്ഞു.

സ്ത്രീകളും കുട്ടികളും പ്രായമായവരും അടക്കം പതിനായിരക്കണക്കിന് ഇരകളുടെ മൃതദേഹങ്ങളാണ് ഇവയിലുളളത്. ഇറാഖ് സായുധ സേനാംഗങ്ങളുടെയും പൊലീസിന്റെയും മൃതദേഹാവശിഷ്ടങ്ങളും ഇതില്‍ ഉണ്ട്. ഇവിടെനിന്ന് ലഭിക്കുന്ന തെളിവുകള്‍ വിശ്വാസയോഗ്യമായ അന്വേഷണങ്ങളും വിചാരണയും ശിക്ഷാവിധിയും ഉറപ്പുവരുത്താന്‍ സഹായിക്കും. കുഴിമാടത്തിലെ മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞ് ബന്ധുക്കള്‍ക്ക് കൈമാറുകയെന്നത് സത്യത്തിന്റെയും നീതിയുടെയും ആവശ്യമാണെന്നും റിപ്പോര്‍ട്ട് പറയുന്നു.

Related News
Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News