• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

20

NOVEMBER 2018
TUESDAY
10:47 PM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

  ഇന്തോനേഷ്യ; ഭൂകമ്പത്തിലും സുനാമിയിലും മരിച്ചവരുടെ എണ്ണം 1347 

By Web Desk    October 3, 2018   

പാലു: ഇന്തോനേഷ്യയിലെ സുലവേസി പ്രവിശ്യയില്‍ ഉണ്ടായ  ഭൂകമ്പത്തിലും സുനാമിയിലും മരണപ്പെട്ടവരുടെ എണ്ണം 1,347 ആയി. ഇന്തോനേഷ്യന്‍ ദുരന്തനിവാരണ വകുപ്പാണ് ഇക്കാര്യം അറിയിച്ചത്. ചൊവ്വാഴ്ചയാണ് മരണസംഖ്യ കുതിച്ചുയര്‍ന്നത്. കാണാതായ ആയിരങ്ങളേക്കുറിച്ച് ഇനിയും വിവരമില്ല. മരണസംഖ്യ ഉയരാന്‍ സാധ്യതയുണ്ടെന്ന് അധികൃതര്‍ പറഞ്ഞു.

മണ്ണിടിച്ചിലിനെ തുടര്‍ന്ന് തകര്‍ന്ന പള്ളിയുടെ അവശിഷ്ടങ്ങള്‍ക്കിടയില്‍നിന്നും 34 ഇന്തോനേഷ്യന്‍ വിദ്യാര്‍ഥികളുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തതായി റെഡ്‌ക്രോസ് പ്രവര്‍ത്തകര്‍ പറഞ്ഞു. ജോലൂഗെ പള്ളിയില്‍ നടന്ന ബൈബിള്‍ ക്യാമ്പില്‍ പങ്കെടുത്ത 86 വിദ്യാര്‍ഥികളെ കാണാനില്ലായിരുന്നു. ഈ സംഘത്തില്‍പെട്ട വിദ്യാര്‍ഥികളുടെ മൃതദേഹമാണ് കണ്ടെടുത്തത്.

 പാ​ലു​വി​ലെ ഒ​രു ഹോ​ട്ട​ലി​ന്‍റെ ന​ഷ്ട​ശി​ഷ്ട​ങ്ങ​ൾ​ക്കി​ട​യി​ൽ കു​ടു​ങ്ങി​പ്പോ​യ​വ​രെ ര​ക്ഷി​ക്കാ​ൻ ര​ക്ഷാ​പ്ര​വ​ർ​ത്ത​ക​ർ ശ്ര​മം തു​ട​രു​ക​യാ​ണ്. 12 പേ​രെ പു​റ​ത്തെ​ത്തി​ച്ചെ​ങ്കി​ലും ഇ​തി​ൽ മൂ​ന്നു പേ​രെ മാ​ത്ര​മാ​ണ് ജീ​വ​നോ​ടെ പു​റ​ത്തെ​ത്തി​ക്കാ​നാ​യ​ത്. പ​ട്ടി​ണി സ​ഹി​ക്ക​വ​യ്യാ​തെ പ​ലേ​ട​ത്തും ജ​ന​ങ്ങ​ൾ ക​ട​ക​ൾ കൊ​ള്ള​യ ടി​ച്ചു. തു​റ​ന്ന ചി​ല പ​മ്പു​ക​ളി​ൽ പെ​ട്രോ​ളി​നു വേ​ണ്ടി കാ​നു​ക​ളു​മാ​യി ജ​നം ക്യൂ ​നി​ൽ​ക്കു​ക​യാ​ണ്.

 

Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News