• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

15

AUGUST 2018
WEDNESDAY
08:10 PM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

ചൂടപ്പം പോലെ വിറ്റഴിഞ്ഞ് 'ഫയര്‍ ആന്‍ഡ് ഫ്യുരി': മൂന്നാഴ്ചകൊണ്ടു വിറ്റത് 17 ലക്ഷം കോപ്പികള്‍

By Web Desk    January 27, 2018   

അമേരിക്കന്‍ പ്രസിഡന്റ്  ഡൊണാള്‍ഡ് ട്രംപിനെക്കുറിച്ച് എഴുതപ്പെട്ട ‘ഫയര്‍ ആന്‍ഡ് ഫ്യുരി- ഇന്‍സൈഡ് ദ ട്രംപ് വൈറ്റ്ഹൗസ്’ എന്ന പുസ്തകം പ്രസിദ്ധീകരിക്കപ്പെട്ടു മൂന്നാഴ്ചയ്ക്കകം വിറ്റഴിഞ്ഞത് 17 ലക്ഷം പ്രതികള്‍.

ഇ-ബുക്ക്, ഓഡിയോ പ്രതികളുടെ എണ്ണവും ഇതില്‍ ഉള്‍പ്പെടുമെന്ന് പ്രസാധകരായ ഹെന്റി ഹോള്‍ട്ട് ആന്‍ഡ് കമ്പനി അറിയിച്ചു. ആമസോണില്‍ ഇപ്പോള്‍ ഏറ്റവും കൂടുതല്‍ വിറ്റഴിയുന്ന പുസ്തകം ഇതാണ്.

മാധ്യമപ്രവര്‍ത്തകന്‍ മൈക്കിള്‍ വുള്‍ഫ് രചിച്ച പുസ്തകത്തില്‍ ട്രംപ് പ്രസിഡന്റായ ശേഷമുള്ള കാര്യങ്ങളാണ് പറയുന്നത്. വൈറ്റ്ഹൗസിലെ പല ഉദ്യോഗസ്ഥരും ട്രംപിനെ മണ്ടനായിട്ടാണ് കാണുന്നതെന്ന് പുസ്തകം ആരോപിക്കുന്നു.

നോണ്‍ഫിക്ഷന്‍ വിഭാഗത്തില്‍ ഒരു പുസ്തകത്തിന് ഇത്രയധികം ഡിമാന്‍ഡ് ഉണ്ടാകുന്നത് അപൂര്‍വമാണ്. ഫിക്ഷന്‍ വിഭാഗത്തില്‍ ഹാരിപോട്ടര്‍ പരമ്പരയിലെ അവസാന പുസ്തകം ഇറങ്ങി 24 മണിക്കൂറിനകം 80ലക്ഷം പ്രതികള്‍ വിറ്റഴിക്കപ്പെട്ടിരുന്നു.

Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News