• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

14

DECEMBER 2018
FRIDAY
02:10 AM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

ബന്ധം മറച്ച് വെക്കുന്നതിന് ട്രംപ് നല്‍കിയ പണം തിരികെ നല്‍കാമെന്ന്; പോണ്‍താരം സ്റ്റോമി ഡാനിയല്‍സ് 

By Web Desk    March 13, 2018   

ട്രംപ് നല്‍കിയ പണം തിരിച്ചുകൊടുക്കാമെന്ന് പോണ്‍താരം സ്റ്റോമി ഡാനിയല്‍സ്. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായുള്ള ബന്ധം മറച്ചുവെയ്ക്കുന്നതിന് നല്‍കിയ പണം തിരിച്ചുകൊടുക്കാന്‍ തയ്യാറാണെന്ന് സ്റ്റോമി ഡാനിയല്‍സ് വ്യക്തമാക്കി. പ്രസിഡന്റ് തിരഞ്ഞെടുപ്പ് കാലത്ത് താനുമായി ബന്ധം ഉണ്ടായിരുന്നതായും ഇത് പുറത്ത് പറയാതിരിക്കാനാണ് 1.3 കോടി ഡോളര്‍ രൂപയുടെ കരാര്‍ ഉണ്ടാക്കിയതെന്നും ഇവര്‍ നേരത്തെ തന്നെ പറഞ്ഞിരുന്നു. എന്നാല്‍ ഇപ്പോള്‍ ഈ പണം തിരിച്ചു കൊടുക്കാന്‍ തയ്യാറാണെന്നാണ് നടി അവരുടെ അറ്റോര്‍ണി വഴി അറിയിച്ചിരിക്കുന്നത്.

ട്രംപിന്റെ അറ്റോര്‍ണി ജനറല്‍ മിഷേല്‍ കോഹന്‍ സ്വന്തം കൈയ്യില്‍ നിന്നാണ് പണം നല്‍കിയതെന്നും വെളിപ്പെടുത്തലുകളുണ്ടായിരുന്നു. എന്നാല്‍ കഴിഞ്ഞ മാസം ട്രംപും കോഹനും ആരോപണങ്ങള്‍ നിഷേധിക്കുകയും ചെയ്തിരുന്നു.

പ്രസിഡന്റ് ട്രംപുമായി ബന്ധപ്പെട്ട് സ്റ്റോമി ഡാനിയേല്‍സിന്റെ കൈയിലുള്ള വീഡിയോകള്‍, ഫോട്ടോകള്‍, ടെക്സ്റ്റ് മെസേജുകള്‍ തുടങ്ങിയവ പ്രസിദ്ധീകരിക്കാനോ മറ്റേതെങ്കിലും തരത്തില്‍ ഉപയോഗിക്കാനോ പാടില്ല എന്നാണ് കരാറിലെ വ്യവസ്ഥ. എന്നാല്‍ പണം തിരിച്ചു നല്‍കിയാല്‍ ഈ കരാര്‍ അസാധുവാകും. അതോടെ ട്രംപിനെതിരെ പുറത്തു പറയാതിരുന്ന കാര്യങ്ങള്‍ വെളിപ്പെടുത്താനുള്ള നിയമക്കുരുക്ക് ഒഴിവാകുകയും ചെയ്യും.

Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News