• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

14

DECEMBER 2018
FRIDAY
01:11 AM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

ട്രംപുമായുള്ള ബന്ധം പുറത്ത് പറയാതിരിക്കാന്‍ നല്‍കിയ പണം തിരിച്ച് നല്‍കാമെന്ന് പോണ്‍ താരം

By Web Desk    March 14, 2018   

മു​ന്‍ ര​ഹ​സ്യ​ബ​ന്ധം പു​റ​ത്തു പ​റ​യാ​തി​രി​ക്കാ​ന്‍ യു​എ​സ്​ പ്ര​സി​ഡ​ന്റ്​ ഡൊണ​ള്‍​ഡ്​ ട്രം​പ്​ ന​ല്‍​കി​യ 1.30 ല​ക്ഷം ഡോ​ള​ര്‍ തിരികെ നല്‍കാന്‍ തയ്യാറാണെന്ന് പോണ്‍ താരം സ്​​റ്റോ​മി ഡാ​നി​യ​ല്‍​സ്. പ​ണം തി​രി​ച്ചു​വാ​ങ്ങി​യാ​ലു​ട​ന്‍ സ്​​റ്റോ​മി​ക്ക് ട്രം​പു​മാ​യു​ള്ള ബ​ന്ധ​ത്തെ​ക്കു​റി​ച്ച് പ​ര​സ്യ​മാ​യി ച​ര്‍​ച്ച ന​ട​ത്താ​നും ഫോ​ട്ടോ, വീ​ഡി​യോ തു​ട​ങ്ങി​യ വി​വ​ര​ങ്ങ​ള്‍ പു​റ​ത്തു​വി​ടാ​നും അ​നു​മ​തി ല​ഭി​ക്ക​ണ​മെ​ന്നാ​ണ് ആ​വ​ശ്യം.

ട്രം​പ്​ നേ​രി​ട്ടാ​ണ്​ ന​ടി​ക്ക്​ പ​ണം ന​ല്‍​കി​യ​തെ​ന്ന്​ അ​ദ്ദേ​ഹ​ത്തി​​​ന്റെ അ​ഭി​ഭാ​ഷ​ക​ന്‍ മൈ​ക്കി​ള്‍ കോ​യെ​ന്‍ അ​ടു​ത്തി​ടെ വെ​ളി​പ്പെ​ടു​ത്തി​യി​രു​ന്നു.

യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ് സമയത്ത് സ്റ്റോമിയുമായുള്ള ബന്ധം പുറത്ത് പറയാതിരിക്കാന്‍ ട്രംപുമായി കരാര്‍ ഉണ്ടാക്കിയിരുന്നു. 1.30000 ഡോളറാണ് കരാര്‍ പ്രകാരം സ്റ്റോമി ഡാനിയല്‍സിന് നല്‍കിയത്. ഈ തുക തിരിച്ചു നല്‍കാന്‍ തയ്യാറാണെന്നാണ് ഇപ്പോള്‍ നടി അറിയിച്ചിരിക്കുന്നത്.

ട്രംപുമായി ബന്ധപ്പെട്ട സ്‌റ്റോമി ഡാനിയല്‍സിന്റെ കൈയിലുള്ള വീഡിയോ, ഫോട്ടോകള്‍, ടെക്സ്റ്റ് മെസേജുകള്‍ തുടങ്ങിയവ പ്രസിദ്ധീകരിക്കാനോ മറ്റേതെങ്കിലും മാര്‍ഗത്തില്‍ ഉപയോഗിക്കാനോ പാടില്ലെന്നാണ് കരാറില്‍ പ്രധാനമായും പറയുന്നത്. പണം തിരിച്ച് നല്‍കിയാല്‍ ഈ കരാര്‍ അസാധുവാകും. ഇങ്ങനെ സംഭവിച്ചാല്‍ ട്രംപിനെതിരെ പുറത്ത് പറയാതിരുന്ന കാര്യങ്ങള്‍ വെളിപ്പെടുത്താനുള്ള നിയമക്കുരുക്ക് ഒഴിവാകും.

ട്രംപിന്റെ അഭിഭാഷകനായിരുന്ന മൈക്കിള്‍ കോഹനാണ് സ്റ്റോമിയുടെ അഭിഭാഷകന്‍ കീത്ത് ഡേവിസണെ സമീപിച്ച് കരാര്‍ ഉണ്ടാക്കുകയും പകരമായി 130,000 ഡോളര്‍ നല്‍കുകയും ചെയ്തത്. കരാറില്‍ ട്രംപ് ഒപ്പിട്ടിട്ടില്ലെന്ന കാരണത്താല്‍ കരാര്‍ അസാധുവാണെന്ന് ചൂണ്ടിക്കാട്ടി സ്‌റ്റോമി ഡാനിയല്‍സ് കോടതിയെ സമീപിച്ചിരുന്നു.

Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News