• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

17

OCTOBER 2018
WEDNESDAY
05:20 PM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

അതിശൈത്യത്തില്‍ തണുത്തുറഞ്ഞ് ആംസ്റ്റര്‍ഡാമിലെ കനാലുകള്‍; കനാലിലൂടെ സ്‌കേറ്റിങ് നടത്തി ജനങ്ങള്‍, കാഴ്ച അതിമനോഹരം; വീഡിയോ കാണാം

By Web Desk    March 6, 2018   

കടുത്ത ശൈത്യം ബാധിച്ചിരിക്കുന്ന യൂറോപ്പിന്റെ പലഭാഗങ്ങളും ഇപ്പോള്‍ മഞ്ഞു പുതച്ചിരിക്കുകയാണ്. കിഴക്കന്‍ അയര്‍ലന്‍ഡില്‍ മൂന്നടി ഘനത്തിലാണ് മഞ്ഞ് വീഴ്ചയുണ്ടായത്. ഗതാഗതം പലയിടത്തും താറുമാറായ നിലയിലാണ്. നദികളും കനാലുകളും തടാകങ്ങളും തണുത്തുറഞ്ഞ നിലയിലാണ്. ഇതിനിടയില്‍ നെതര്‍ലന്‍ഡിന്റെ തലസ്ഥാനമായ ആംസ്റ്റര്‍ഡാമില്‍ നിന്നു പുറത്തു വരുന്ന വാര്‍ത്തകള്‍ രസകരമാണ്.

 

കടുത്ത തണുപ്പില്‍ തണുത്തുറഞ്ഞ കനാലിലൂടെ സ്‌കേറ്റിങ് നടത്തിയാണിവര്‍ അതിശൈത്യത്തെ ആഘോഷമാക്കി മാറ്റുന്നത്. നിരവധിയാളുകളാണ് സ്‌കേറ്റിങ്ങിനായി കനാലിലിറങ്ങിയത്. കഴിഞ്ഞ ആറ് വര്‍ഷത്തിനിടയില്‍ ആദ്യമായാണ് പ്രധാന കനാലുകളായ പ്രിന്‍സെന്‍ഗ്രാറ്റ്, കെയ്‌സേഴ്‌സ്ഗ്രാറ്റ് കനാലുകള്‍ ആളുകളെ ഉള്‍ക്കൊള്ളാന്‍ തക്കവണ്ണം കട്ടിയായി തണുത്തുറഞ്ഞത്. 

വിനോദ സഞ്ചാരികളും പ്രദേശവാസികളുമെല്ലാം കനാലിലൂടെയാണ് ഇപ്പോള്‍ നടപ്പ്. നായയുമൊത്ത് സവാരിക്കിറങ്ങുന്നവരും കുട്ടികളുമായി സ്‌കേറ്റിങ്ങിനെത്തുന്നവരും കുറവല്ല. ഏതായാലും അതിശൈത്യത്തെ ആഘോഷമാക്കി മാറ്റിയിരിക്കുകയാണ് ഇവിടുത്തെ ജനങ്ങള്‍.

Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News