• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

18

NOVEMBER 2018
SUNDAY
04:17 PM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

ഭീകരര്‍ക്കെതിരെ നടപടി ഇല്ല;  പാകിസ്ഥാന് നല്‍കാമെന്നേറ്റ സൈനിക സാന്പത്തിക സഹായം റദ്ദാക്കി അമേരിക്ക 

By Web Desk    September 2, 2018   

വാഷിംഗ്ടണ്‍:  ഭീകരര്‍ക്കെതിരെ നടപടി എടുക്കാന്‍ വിമുഖത കാണിക്കുന്നതിനെ തുടര്‍ന്ന് പാകിസ്ഥാന് നല്‍കാമെന്നേറ്റ 2100 കോടിയുടെ സൈനിക സാന്പത്തിക സഹായം അമേരിക്ക വേണ്ടെന്ന് വച്ചു.  ഇമ്രാന്‍ ഖാന്റെ നേതൃത്വത്തില്‍ പാകിസ്ഥാനില്‍ പുതിയ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് പിന്നാലെയുള്ള അമേരിക്കയുടെ നടപടി ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിലെ പുതിയ കല്ലുകടിയായി.
 
യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഈ വര്‍ഷമാദ്യമാണ് പാകിസ്ഥാന് സഹായം പ്രഖ്യാപിച്ചത്. എന്നാല്‍,​ അഫ്ഗാനിസ്ഥാനെതിരായി 17 വര്‍ഷമായി ഭീകര പ്രവര്‍ത്തനം നടത്തുന്ന തീവ്രവാദികള്‍ക്ക് പാകിസ്ഥാന്‍ സുരക്ഷിത താവളമൊരുക്കുകയാണെന്നാണ് അമേരിക്കയുടെ വാദം. ഈ വാദം പാകിസ്ഥാന്‍ തള്ളിയിട്ടുണ്ട്.

സഹായം റദ്ദാക്കിയെങ്കിലും ഭാവിയില്‍ പാകിസ്ഥാന്‍ നയം മാറ്റുകയും ഭീകരര്‍ക്കെതിരെ നടപടി എടുക്കുകയും ചെയ്താല്‍ നിലപാട് മാറ്റുന്ന കാര്യം പരിഗണിക്കാമെന്ന് അമേരിക്ക വ്യക്തമാക്കിയിട്ടുണ്ട്. 2002 മുതല്‍ അമേരിക്ക 3300 കോടിയിലധികം ഡോളറിന്റെ സാമ്ബത്തിക സഹായമാണ് പാകിസ്ഥാന് നല്‍കിയിട്ടുള്ളത്. ഇതില്‍ 99 കോടിയും സി.എസ്.എഫ് ഫണ്ടാണ്.

Related News
Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News