• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

19

NOVEMBER 2018
MONDAY
12:55 AM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

ലോക വ്യാപാര സംഘടനയില്‍ നിന്ന് അമേരിക്ക പിന്മാറുമെന്ന് ട്രംപ്

By Web Desk    August 31, 2018   

ന്യൂയോര്‍ക്ക്:ലോക വ്യാപാര സംഘടനയില്‍ നിന്ന് പിന്മാറുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്.സംഘടനക്ക് അമേരിക്കയോടുള്ള നിലപാടില്‍ മാറ്റമില്ലെങ്കില്‍ പിന്മാറ്റം മാത്രമാണ് വഴിയെന്നാണ് ട്രംപിന്റെ നിലപാട്.
അമേരിക്കയോടു ശരിയായ രീതിയില്‍ അല്ല ലോക വ്യാപാര സംഘടന ഇടപെടുന്നതെന്ന് ബ്ലൂംബര്‍ഗ് ന്യൂസിനു നല്‍കിയ അഭിമുഖത്തില്‍ ട്രംപ് ആരോപിച്ചു. ട്രംപിന്റെയും ലോക വ്യാപാര സംഘടനയുടെയും വ്യാപാര നയങ്ങള്‍ തമ്മില്‍ ഒത്തുപോകാത്തതാണ് ട്രംപിന്റെ ഭീഷണിക്കു കാരണമായി വിലയിരുത്തപ്പെടുന്നത്.ആഗോളവ്യാപാരത്തിനും രാജ്യങ്ങള്‍ തമ്മിലുള്ള വ്യാവസായിക തര്‍ക്കങ്ങള്‍ പരിഹരിക്കുന്നതിനുമായി രൂപീകരിച്ചതാണ് ലോക വ്യാപാര സംഘടന.ലോക വ്യാപാര സംഘടനയുടെ പ്രശ്നപരിഹാര കോടതിയിലേക്കു ജഡ്ജിമാരെ തെരഞ്ഞെടുക്കുന്നതില്‍നിന്നു യുഎസ് അടുത്തിടെ പിന്‍മാറിയിരുന്നു. ഇക്കാരണത്താല്‍ വിവിധ കേസുകളില്‍ വിധികള്‍ പ്രഖ്യാപിക്കാന്‍ സംഘടനയ്ക്കു സാധ്യമാകാത്ത സാഹചര്യമാണ്.


 

Related News
Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News