• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

24

MARCH 2018
SATURDAY
11:02 PM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

'കശ്മീര്‍ സ്വാതന്ത്ര്യം' വേഗത്തിലാക്കാന്‍ പുതിയ സംഘടനയുമായി ഹാഫീസ് സയീദ്; ജാഗ്രതയോടെ ഇന്ത്യ

By Web Desk    February 4, 2017   
Hafiz Saeed

ഇസ്ലാമബാദ്: പാകിസ്ഥാനില്‍ വീട്ടു തടങ്കലില്‍ കഴിയുന്ന മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരന്‍ ഹാഫീസ് സയീദ് പുതിയ സംഘടനയുമായി രംഗത്ത്. സയീദിനെ വീട്ടു തടങ്കലിലാക്കിയ പാക് നടപടിക്ക് ശേഷം ദിവസങ്ങള്‍ മാത്രം പിന്നിടുമ്പോഴാണ്, ജമായത്ത്- ഉദ്-ദവയെ പുതിയ പേരില്‍ അവതരിപ്പിക്കുന്നത്. ഹാഫീസ് സയീദിന്റെ സംഘത്തിന്റെ പ്രവര്‍ത്തനം ഇന്ത്യ സസൂക്ഷ്മം നിരീക്ഷിച്ച് വരികയാണ്.

ഹഫീസ് സയീദിന്റെ ജമായത്ത് ഉദ്-ദവ, ഫലഹ്-ഇ- ഇന്‍സാനിയത് ഫൗണ്ടെഷന്‍ എന്നിവ ഇപ്പോള്‍ കടുത്ത നിരീക്ഷണത്തിലാണ്. ഇരു സംഘടനകളിലും ഉള്ളവര്‍ തെഹരീഖ് ആസാദി ജമ്മു ആന്റ് കശ്മീര്‍ എന്ന പേരില്‍ പ്രവര്‍ത്തനം ആരംഭിച്ചതായി പാക് സര്‍ക്കാര്‍ വൃത്തങ്ങള്‍ സ്ഥിരീകരിക്കുന്നു. നാളെ സംഘടനയുടെ നേതൃത്വത്തില്‍ പാകിസ്ഥാനില്‍ കശ്മീര്‍ ദിനം ആചരിക്കുകയാണ്. കശ്മീരുമായി ബന്ധപ്പെട്ട് ഹാഫീസ് സയീദ് ക്യാമ്പിന് വലിയ പദ്ധതിയുണ്ടെന്നാണ് ലഭ്യമാകുന്ന സൂചന.

കഴിഞ്ഞയാഴ്ചയാണ് ഹഫീസ് സയീദിനെ പാകിസ്ഥാന്‍ വീട്ടു തടങ്കലിലാക്കിയത്. മുംബൈ ഭീകരാക്രമണത്തിലെ മുഖ്യ സൂത്രധാരനാണ് ഹാഫീസ് സയീദെന്നും ഇയാളെ വിട്ടു നല്‍കണമെന്നും ഇന്ത്യ ആവശ്യപ്പെടുന്നതിനിടെയാണ് ഈ നീക്കം. ഹാഫീസ് സയീദ് ഉള്‍പ്പെടെ 37 പേരെ രാജ്യം വിടുന്നതില്‍ നിന്നും പാക്കിസ്ഥാന്‍ വിലക്കിയിട്ടുണ്ട്. അതേസമയം, നടപടി കണ്ണില്‍ പൊടിയിടാനെന്നും കേന്ദ്ര ആഭ്യന്തരമന്ത്രി രാജനാഥ് സിംഗ് പ്രതികരിച്ചു കഴിഞ്ഞു. 


 

Related News
Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News