• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

21

NOVEMBER 2018
WEDNESDAY
07:07 AM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

അമേരിക്കയുടെ വ്യാപാര വെല്ലുവിളികളെ മറികടക്കാന്‍ ഇന്ത്യയുമായ് കൈകോര്‍ത്ത് ചൈന

By Web Desk    October 11, 2018   
India China

ന്യൂഡല്‍ഹി: അമേരിക്ക ഉയര്‍ത്തുന്ന വ്യാപാര വെല്ലുവിളികളെ മറികടക്കാന്‍  ഇന്ത്യയുമായി കൈകോര്‍ക്കാനൊരുങ്ങി ചൈന. വ്യാപാര രംഗത്ത് അമേരിക്ക ഉയര്‍ത്തുന്ന ഏകപക്ഷീയമായ നടപടികളിള്‍ക്കെതിരെ ഇന്ത്യയും ചൈനയും ഒരുമിച്ച് നില്‍ക്കണമെന്നും ഇരു രാജ്യങ്ങളും തമ്മില്‍ ആഴത്തിലുള്ള സഹകരണം വേണമെന്നുംചൈനീസ് എംബസി വാക്താവ് വ്യക്തമാക്കി.

ദേശീയ സുരക്ഷയുടെ പേരില്‍ അമേരിക്ക നടത്തുന്ന വ്യാപാര സംരക്ഷണവാദ നടപടികള്‍ ചൈനയുടെ സാമ്പത്തിക വികസനത്തെ മാത്രമല്ല ബാധിക്കുക ഇന്ത്യയുടെ ബാഹ്യ അന്തരീക്ഷത്തേയും വളര്‍ന്നുവരുന്ന ഇന്ത്യന്‍ സാമ്പത്തിക മേഖലയേയും ദുര്‍ബലപ്പെടുത്തുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
 

വളര്‍ന്നുവരുന്ന രണ്ട് വലിയ വികസ്വര രാജ്യങ്ങളാണ് ഇന്ത്യയും ചൈനയും. നവീകരണത്തിനുള്ള സുപ്രധാന ഘട്ടമാണ്. സുസ്ഥിരമായ ബാഹ്യ അന്തരീക്ഷം ഇരു രാജ്യങ്ങള്‍ക്കും വേണ്ടതുണ്ടെന്നും ഡല്‍ഹിയിലെ ചൈനീസ് എംബസി വാക്താവ് ജി റോങ് മാധ്യമങ്ങളോട് പ്രതികരിച്ചു. കഴിഞ്ഞ മാസം അമേരിക്കയും ചൈനയും അധിക ഇറക്കുമതി തീരുവകള്‍ ഈടാക്കി പരസ്പരം വ്യാപര യുദ്ധത്തിലേര്‍പ്പെട്ടിരുന്നു.

Related News
Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News