• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

23

MARCH 2018
FRIDAY
02:55 AM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

യെമനിൽ സൈന്യവും വിമതരും തമ്മിൽ ഏറ്റുമുട്ടൽ; 70 മരണം

By Web Desk    January 23, 2017   
Nearly 70 killed in fresh Yemen fighting

എദൻ: യെമനിൽ 24 മണിക്കൂറിനിടെ സൈന്യവും വിമതരുമായുണ്ടായ ഏറ്റുമുട്ടലിൽ എഴുപതോളം പേർ കൊല്ലപ്പെട്ടു. ഇവരില്‍ 52 പേര്‍ ഹൂതി വിമതരാണ്. സൗദി അറേബ്യയുടെ പിന്തുണയോടെ സഖ്യസേന നടത്തിയ വ്യോമാക്രമണത്തിലാണ് ഹൂതി വിമതർ കൊല്ലപ്പെട്ടത്. 14 സർക്കാർ അനുകൂല സൈനികരും കൊല്ലപ്പെട്ടിട്ടുണ്ട്. തന്ത്രപ്രധാനമായ ബാബ്‌ അല്‍ മാന്‍ദാബ്‌ കടലിടുക്ക്‌ മേഖലയിലായിരുന്നു ആക്രമണം.

അതിനിടെ യെ​മ​നി​ലെ ബൈ​യി​ഡ പ്ര​വി​ശ്യ​യി​ൽ യു​എ​സ് ന​ട​ത്തി​യ ഡ്രോ​ണ്‍ ആ​ക്ര​മ​ണ​ത്തി​ല്‍ നാല് അ​ല്‍​ക്വ​യ്ദ ഭീ​ക​ര​ര്‍ കൊ​ല്ല​പ്പെ​ട്ടു. അ​ല്‍​ക്വ​യ്ദ ക​മാ​ന്‍​ഡ​ര്‍ അ​ബു അ​നീ​സ് എ​ല്‍ അ​ബി​യും കൂ​ട്ടാ​ളി​ക​ളു​മാ​ണ് കൊല്ലപ്പെട്ടതെന്നാണ് റിപ്പോർട്ട്.

സഖ്യസേനയുടെ ഇടപെടൽ ആരംഭിച്ചതിൽപ്പിന്നെ, യെമനിൽ നടന്ന ആക്രമണങ്ങളിൽ 7400 ആളുകൾ മരിച്ചതായാണ് വേൾഡ് ഹെൽത്ത് ഓർഗനൈസേഷന്റെ കണക്ക്. അതേസമയം 10000-ത്തോളം ആളുകൾ മരിച്ചിരിക്കാമെന്നാണ് യുഎൻ വാഗ്താവ് പറയുന്നത്.

Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News