• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

19

MAY 2019
SUNDAY
06:10 PM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

ഇന്തോനേഷ്യയിലെ സുനാമി; മരണം 222 കടന്നു, 800 ഓളം പേര്‍ക്ക് പരുക്ക്

By shahina tn    December 23, 2018   
tsunami

ജക്കാര്‍ത്ത: ഇന്തോനേഷ്യയിലുണ്ടായ സുനാമിയില്‍ മരിച്ചവരുടെ എണ്ണം 222 കടന്നു. 843 ഓളം പരുക്കേറ്റിട്ടുണ്ട്. 28 ഓളം പേരെ കാണാതായതാണ് ഇപ്പോള്‍ ലഭിക്കുന്ന റിപ്പോര്‍ട്ട്. അഗ്‌നിപര്‍വത സഫോടനവും കടലിനടിയിലെ ഭൂചലനവുമാണ് സുനാമി ശക്തിപ്പെടാന്‍ കാരണമായതെന്നാണ് ദുരന്ത നിവാരണസേന ഏജന്‍സി അറിയിച്ചിരിക്കുന്നത്.

കാണാതായവരെ പൂര്‍ണമായും രക്ഷപ്പെടുത്താന്‍ സാധിച്ചിട്ടില്ല. അതിനാല്‍ മരണ സംഖ്യ ഇനിയും ഉയരാനാണ് സാധ്യത. ടൂറിസ്റ്റ് കേന്ദ്രങ്ങളിലെ ഒമ്പത് ഹോട്ടലുകള്‍ പൂര്‍ണമായും തകര്‍ന്ന അവസ്ഥയിലാണ്. കൂടാതെ പ്രദേശത്തെ 430 വീടുകളും തകര്‍ന്നിട്ടുണ്ട്. ദുരന്തത്തിനെ കുറിച്ചുള്ള കൂടുതല്‍ വ്യക്തത വരുത്തുന്നതിനായി ജിയോളജിക്കല്‍ ഏജന്‍സിയുടെ പഠനം നടക്കുന്നുണ്ട്.

ഇന്തോനേഷ്യയിലെ വിവിധ ഭാഗങ്ങളില്‍ ഏതാനും ആഴ്ച്ചകളായി ഭൂചലനം തുടര്‍ച്ചയായി ഉണ്ടായിരുന്നു. സെപ്തംബറിലും ഒക്ടോബറിലും ഉണ്ടായ ഭൂചലനത്തില്‍ ആള്‍ അപായവും നാശനഷ്ടവും സംഭവിച്ചിരുന്നു.

 

Related News
Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News