• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

25

SEPTEMBER 2018
TUESDAY
02:22 PM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

തായ്‌ലന്റിലെ ഗുഹയില്‍  രക്ഷാദൗത്യത്തിന് സാങ്കേതിക സഹായം നല്‍കിയവരില്‍ ഇന്ത്യന്‍ സംഘവും

By Web Desk    July 11, 2018   
thailand#cave

ബാങ്കോക്ക്: തയ്ലന്‍ഡ് താം ലുവാങ് നാം ഗുഹയില്‍ അകപ്പെട്ട  ഫുട്ബോള്‍ ടീം അംഗങ്ങളേയും കോച്ചിനേയും പുറത്തെത്തിക്കാന്‍ സഹായിച്ചവരില്‍  ഇന്ത്യന്‍ സംഘവും. പുണെ ആസ്ഥാനമായുള്ള വാട്ടര്‍ പമ്പ് കമ്പനിയായ കിര്‍ലോസ്‌കറാണ് ഗുഹയില്‍ നിന്നും വെള്ളം പമ്പ് ചെയ്ത് പുറത്ത് കളയാനായി തങ്ങളുടെ സാങ്കേതിക വിദഗ്ധരെ സഹായത്തിനയച്ചത്. തായി ഇന്ത്യന്‍ എംബസിയുടെ നിര്‍ദേശ പ്രകാരം കമ്പനിയുടെ ഇന്ത്യ, തായ്ലന്‍ഡ്, യു.കെ എന്നിവിടങ്ങളിലുള്ളവരാണ് അവിടെ എത്തിയത്. 

മഹാരാഷ്ട്രയിലെ കിര്‍ലോസ്‌കര്‍ വാടി പ്ലാന്റില്‍ നിന്നുള്ള അതിനൂതനമായ മോട്ടോര്‍ പമ്പുകളും വിമാനമാര്‍ഗം വഴി തായി ഗുഹയിലേക്കെത്തിച്ചിരുന്നുവെന്ന് കമ്പനി അധികൃതര്‍ അറിയിച്ചു. ചൊവ്വാഴ്ചയാണ് മുഴുവന്‍ പേരെയും പുറത്തെത്തിച്ച് ദൗത്യം വിജയകരമായി പൂര്‍ത്തീകരിച്ചത്.
 

Related News
Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News