• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

19

MAY 2019
SUNDAY
05:46 PM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

അയോധ്യ തര്‍ക്ക ഭൂമി; തുടര്‍ ഉത്തരവുകള്‍ക്കായി കേസ് ജനുവരി പത്തിലേക്ക് മാറ്റി

By ANSA 11    January 4, 2019   
supreme-court

ദില്ലി: അയോധ്യ തര്‍ക്ക ഭൂമി കേസ് തുടര്‍ ഉത്തരവുകള്‍ക്കായി സുപ്രിം കോടതി ജനുവരി പത്തിലേക്ക് മാറ്റി. അയോധ്യ കേസിന്റെ വാദം എന്ന് മുതല്‍ ആരംഭിക്കുമെന്ന് ജനുവരി പത്തിന് കോടതി വ്യക്തമാക്കിയേക്കും. അതേസമയം അയോധ്യ ഹര്‍ജികള്‍ അടിയന്തിരമായി ദൈനം ദിനം വാദം കേട്ട് തീര്‍പ്പാക്കണമെന്ന് ആവശ്യപ്പെട്ട് അഭിഭാഷകനായ ഹരിനാഥ് റാം നല്‍കിയ ഹര്‍ജി സുപ്രിം കോടതി തള്ളി.

അയോധ്യയിലെ തര്‍ക്ക സ്ഥലം മൂന്നായി വിഭജിച്ച 2010ലെ അലഹബാദ് ഹൈക്കോടതി വിധിക്കെതിരായ 14 അപ്പീലുകളിലാണ് സുപ്രീം കോടതി ഇന്ന് ലിസ്റ്റ് ചെയ്തിരുന്നത്. ഇതിനൊപ്പം അയോധ്യയിലെ തര്‍ക്ക ഭൂമി ബുദ്ധ ക്ഷേത്രം ആയി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജിയും ലിസ്റ്റ് ചെയ്തിരുന്നു. എന്നാല്‍ അപ്പീലുകളിലും റിട്ട് ഹര്‍ജിയിലും വാദം കേള്‍ക്കാന്‍ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ് ജസ്റ്റിസ് സഞ്ജയ് കിഷന്‍ കൗള്‍ എന്നിവരടങ്ങിയ ബെഞ്ച് ഇന്ന് തയ്യാറായില്ല. ഹര്‍ജികള്‍ പരിഗണനയ്ക്ക് എടുത്തപ്പോള്‍ത്തന്നെ ജനുവരി പത്തിന് തുടര്‍ ഉത്തരുവുകള്‍ക്കായി ഹര്‍ജികള്‍ മാറ്റുന്നതായി കോടതി അറിയിച്ചു. അയോധ്യ കേസിന്റെ വാദം എന്ന് മുതല്‍ ആരംഭിക്കുമെന്ന കാര്യം ജനുവരി പത്തിന് കോടതി വ്യക്തമാക്കിയേക്കും.


 

Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News