• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

23

MAY 2019
THURSDAY
04:52 PM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

സഹപാഠികള്‍ ചേര്‍ന്ന് മര്‍ദിച്ചു കൊന്നു; വിദ്യാര്‍ഥിയെ സ്‌കൂളില്‍ത്തന്നെ അധികൃതര്‍ മറവുചെയ്തു

By Ajay    April 5, 2019   

ഡെറാഡൂണ്‍: വിദ്യാര്‍ഥികള്‍ മര്‍ദിച്ചു കൊലപ്പെടുത്തിയ 12 വയസ്സുകാരനെ ആരും അറിയാതെ സ്‌കൂളില്‍ത്തന്നെ അധികൃതര്‍ മറവുചെയ്തു. ഉത്തരാഖണ്ഡില്‍ കഴിഞ്ഞ പത്തിന് നടന്ന സംഭവം ശിശുവികസന കമീഷന്റെ സന്ദര്‍ശനത്തിനിടെയാണ് പുറത്തറിഞ്ഞത്. കുട്ടികള്‍ തമ്മിലുള്ള തര്‍ക്കത്തില്‍ ഹാപുര്‍ സ്വദേശിയായ വസുയാദവാണ് കൊല്ലപ്പെട്ടത്. കുട്ടികളെ സ്‌കൂളില്‍നിന്ന് പുറത്തുകൊണ്ടുപോയ ദിവസം മറ്റൊരു കുട്ടിയുടെ ബിസ്‌കറ്റ് വസു മോഷ്ടിച്ചതായി ആരോപണമുയര്‍ന്നിരുന്നു. തുടര്‍ന്ന് കുട്ടികളെ പുറത്തുകൊണ്ടുപോകുന്നത് അധികൃതര്‍ നിര്‍ത്തി. ഇതില്‍ രോഷാകുലരായ മുതിര്‍ന്ന ക്ലാസിലെ ഏഴ് കുട്ടികളാണ് വസുവിനെ ക്രിക്കറ്റ് ബാറ്റ്, സ്റ്റമ്പ് തുടങ്ങിയവ ഉപയോഗിച്ച് മര്‍ദിച്ചത്.

ദേഹമാകെ തണുത്ത വെള്ളം ഒഴിക്കുകയും ചെയ്തു. ഉടന്‍തന്നെ വസു മരിച്ചു. മൃതദേഹം ക്ലാസില്‍ ഉപേക്ഷിച്ച് കുട്ടികള്‍ പോയി. മണിക്കൂറുകള്‍ക്കുശേഷം ഹോസ്റ്റല്‍ വാര്‍ഡന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. വീട്ടുകാരെ അറിയിക്കാതെ മൃതശരീരം സ്‌കൂള്‍വളപ്പില്‍ മറവുചെയ്യുകയായിരുന്നു. പിറ്റേദിവസം ശിശുവികസന കമീഷന്‍ സ്‌കൂള്‍ സന്ദര്‍ശിച്ചതിനിടെയാണ് ഇവര്‍ക്ക് രഹസ്യവിവരം ലഭിച്ചത്. പോസ്റ്റ്‌മോര്‍ട്ടംപോലും ചെയ്യാതെയാണ് മൃതദേഹം മറവുചെയ്തത്. കമീഷന്റെ പരാതിയില്‍ വീണ്ടും പോസ്റ്റ്‌മോര്‍ട്ടം നടത്തി. രണ്ടു കുട്ടികളെയും സ്‌കൂള്‍ മാനേജര്‍, വാര്‍ഡന്‍, കായികാധ്യാപകന്‍ എന്നിവരെയും പ്രതിയാക്കി കേസെടുത്തു.

 

Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News