• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

27

MARCH 2019
WEDNESDAY
02:18 AM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

ലോകത്തിലെ ഏറ്റവും ശക്തിയേറിയ ബ്രെയിന്‍ സ്‌കാനര്‍; പുതിയ പരീക്ഷണത്തിന് തുടക്കമിട്ട് ചൈനയിലെ ശാസ്ത്രജ്ഞര്‍

By shahina tn    December 20, 2018   
brain-scanner-china

ബീജിംഗ്: മനുഷ്യ തലച്ചോറിന്റെ സൂക്ഷ്മ പ്രവര്‍ത്തനങ്ങള്‍ ഒപ്പിയെടുക്കാന്‍ കഴിവുള്ള ബ്രെയില്‍ സ്‌കാനര്‍ നിര്‍മിക്കാനൊരുങ്ങി ചൈന. അത്യധികം ശക്തിയേറിയ ബ്രെയിന്‍ സ്‌കാനറിന്റെ കണ്ടുപിടുത്തത്തോടെ മനുഷ്യനെ സംബന്ധിച്ച പല നിഗൂഢതകളുടേയും ചുരുളഴിയും. ലോകത്തിലെ ഏറ്റവും ശക്തിയേറിയ ബ്രെയിന്‍ സ്‌കാനര്‍ വഴി ആത്മാവിനെ വരെ കാണാന്‍ സാധിക്കുമെന്നാണ് ചൈനീസ് ഗവേഷകര്‍ കരുതുന്നത്.

മനുഷ്യ തലച്ചോറിലെ ന്യൂറോണിന്റെ പ്രവര്‍ത്തനങ്ങള്‍ വരെ കൃത്യമായി രേഖപ്പെടുത്താന്‍ കഴിവുള്ള സ്‌കാനറുകള്‍ വൈദ്യശാസ്ത്രത്തില്‍ വിപ്ലവമാകുമെന്നതില്‍ സംശയമില്ല. മസ്തിഷ്‌കത്തെ ബാധിക്കുന്ന വിവിധ രോഗങ്ങള്‍ക്ക് കൃത്യമായ ചികിത്സ ലഭ്യമാവുന്നതിലേക്കും പദ്ധതി വഴിതെളിയിക്കും.

ബ്രെയിന്‍ സ്‌കാനറിന്റെ നിര്‍മാണ പ്രവര്‍ത്തികള്‍ ഷൈന്‍ചെനില്‍ തുടങ്ങിയതായാണ് റിപ്പോര്‍ട്ട്. പദ്ധതിയുടെ ആദ്യഘട്ടത്തിനാണ് ഇപ്പോള്‍ തുടക്കമായത്. പ്രശസ്ത ചൈനീസ് ഭൗതീക ശാസ്ത്രജ്ഞന്‍ സാഹോ സോംഗ്‌സിക്കാണ് ഇതിന്റെ ചുമതല. നൂറ് കോടി യുവാനാണ് പദ്ധതിയുടെ ആകെ ചിലവ്.

 

Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News