• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

23

MAY 2019
THURSDAY
04:11 PM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

ഖഷോഗി വധം: കൊലയാളികള്‍ക്ക് അമേരിക്കയില്‍ പരിശീലനം ലഭിച്ചതായി വെളിപ്പെടുത്തല്‍

By Ajay    April 2, 2019   

വാഷിങ്ടണ്‍: വാഷിങ്ടണ്‍ പോസ്റ്റ് ജേണലിസ്റ്റ് ജമാല്‍ ഖഷോഗിയെ വധിച്ച കൊലയാളികള്‍ക്ക് അമേരിക്കയില്‍നിന്ന് പരിശീലനം ലഭിച്ചതായി വെളിപ്പെടുത്തല്‍. സൗദിയിലെ ദ്രുതകര്‍മസേനയില്‍ പ്രവര്‍ത്തിച്ചിരുന്ന ചിലര്‍ക്ക് അമേരിക്കയില്‍നിന്ന് പരിശീലനം കിട്ടിയതായാണ് വാഷിങ്ടണ്‍ മാധ്യമപ്രവര്‍ത്തകന്‍ ഡേവിഡ് ഇഗ്‌നേഷ്യസ് വെളിപ്പെടുത്തിയിരിക്കുന്നത്.

സൗദി കോണ്‍സുലേറ്റില്‍ തുര്‍ക്കി സ്ഥാപിച്ചിരുന്ന റെക്കോഡറില്‍ ഖഷോഗിയെ തട്ടിക്കൊണ്ടുപോയി സൗദിയില്‍ തടവില്‍വച്ച് ചോദ്യംചെയ്യാനായിരുന്നു പദ്ധതിയെന്ന് കണ്ടെത്തിയിരുന്നു. മയക്കത്തിനുള്ള കുത്തിവയ്പ് നല്‍കിയതിനുശേഷം പ്ലാസ്റ്റിക് കവര്‍കൊണ്ട് ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു. ഇവര്‍ക്ക് അമേരിക്കയില്‍ ലൈസന്‍സുള്ള ‘ടയര്‍1 ഗ്രൂപ്പ്്’ എന്ന അര്‍ക്കന്‍സാസ് കമ്പനിയാണ് പരിശീലനം നല്‍കിയതെന്നാണ് വാഷിങ്ടണ്‍ പോസ്റ്റ് ലേഖകന്‍ ആരോപിക്കുന്നത്. ഖഷോഗി വധത്തിനുശേഷം ഇത് പുനരാരംഭിച്ചിട്ടില്ല.

സൗദി, തുര്‍ക്കി കോണ്‍സുലേറ്റുകളില്‍ ജോലിചെയ്തിരുന്ന ഉദ്യോഗസ്ഥരെ നേരിട്ട് കണ്ട് വിവരങ്ങള്‍ ശേഖരിക്കുകയായിരുന്നു ലേഖകന്‍. സൗദി ഭരണാധികാരിയുടെ കടുത്ത വിമര്‍ശകനായിരുന്ന ഖഷോഗിയെ റിയാദില്‍നിന്നെത്തിയ 15 അംഗ സംഘം ഒക്‌ടോബര്‍ രണ്ടിന് സൗദി കോണ്‍സുലേറ്റില്‍വച്ചാണ് കൊലപ്പെടുത്തിയത്. മൃതശരീരം ഇതുവരെ കണ്ടെത്താനായിട്ടില്ല. ആദ്യം കൃത്യം നിഷേധിച്ചെങ്കിലും പിന്നീട് സൗദി കുറ്റസമ്മതം നടത്തിയിരുന്നു. 11 പേരടങ്ങുന്നവര്‍ക്കെതിരെ സൗദി ഈ വര്‍ഷം കുറ്റപത്രം സമര്‍പ്പിച്ചിട്ടുണ്ട്. അന്വേഷണം പുരോഗമിക്കുകയാണ്.

Tags: crime
Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News