• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

19

MAY 2019
SUNDAY
06:50 PM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

ശ്രീലങ്കയില്‍ പ്രധാനമന്ത്രിയായി റനില്‍ വിക്രംസിംഗെ അധികാരമേറ്റു

By shahina tn    December 17, 2018   
ranil-vikrm-singe

ശ്രീലങ്ക:  ശ്രീലങ്കയില്‍ ഏഴ് ആഴ്ചയായി തുടരുന്ന രാഷ്ട്രീയ അനിശ്ചിതത്വത്തിന് വിരാമമിട്ട് പ്രധാനമന്ത്രി റനില്‍ വിക്രം സിംഗെ അധികാരമേറ്റു. അധികാരം നിയമവിരുദ്ധമായി പിടിച്ചെടുക്കുന്നതിനെതിരെ പോരാടിയ രാജ്യത്തെ പൗരന്മാര്‍ക്ക് സിംഗെ നന്ദി അറിയിച്ചു. രാജ്യത്തെപൗരന്മാര്‍ക്ക് സിംഗെ നന്ദി അറിയിച്ചു. രാജ്യത്തെ ജനാധിപത്യം ഞങ്ങള്‍ പുന:സംഘടിപ്പിക്കും എന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു.

ശ്രീലങ്കയില്‍ ഭൂരിപക്ഷം തെളിയിക്കാനാകാത്ത സാഹചര്യത്തില്‍ പ്രധാനമന്ത്രി രജപക്‌സെയുടെ അധികാരം സുപ്രിംകോടതി സസ്പെന്‍ഡ് ചെയ്തിരുന്നു. തെരഞ്ഞെടുപ്പിന് സമയമാകും മുമ്പ് പാര്‍ലമെന്റ് പിരിച്ചുവിട്ട് ജനവിധി തേടാനുള്ള പ്രസിഡന്റ് സിരിസേനയുടെ തീരുമാനം ഭരണഘടന വിരുദ്ധമാണെന്ന് കഴിഞ്ഞ ദിവസം കോടതി വിധി വന്നിരുന്നു.

തെരഞ്ഞെടുപ്പിന് രണ്ട് വര്‍ഷം കൂടി ബാക്കിയുള്ളപ്പോള്‍ 225 അംഗപാര്‍ലമെന്റ് ഭൂരിപക്ഷം പ്രതീക്ഷിച്ചാണ് ജനുവരി 25ന് പുതിയ തെരഞ്ഞെടുപ്പ് പ്രഖ്യാപനം നടന്നത്. എന്നാല്‍ 2019 ലെ ബജറ്റിന്  മുന്‍ഗണന നല്‍കികൊണ്ട് ക്യാബിനറ്റ് രൂപീകരിക്കും എന്ന് പറഞ്ഞുകൊണ്ടാണ് സിംഗെ ഇന്ന് അധികാരമേറ്റത്. 30 അംഗമന്ത്രിസഭയാണ് അധികാരമേല്‍ക്കുക.

 

Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News