• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

20

MAY 2019
MONDAY
03:55 AM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

അമേരിക്കയിലെ ക്രിസ്ത്യന്‍ പള്ളി ക്ഷേത്രമാകുന്നു

By shahina tn    December 25, 2018   
Swaminarayan_Chicago

30 വര്‍ഷം പഴക്കമുള്ള അമേരിക്കയിലെ ക്രിസ്ത്യന്‍ പള്ളി ക്ഷേത്രമാക്കിമാറ്റുന്നു. അഹമ്മദാബാദ് ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന സ്വാമിനാരായണ്‍ ഖാദി സന്‍സ്താന്‍ സമിതിയാണ് വിര്‍ജീനിയയിലെ പോര്‍ട്‌സ്മൗത്തിലെ പള്ളി ഏറ്റെടുത്തിരിക്കുന്നത്. പള്ളിയില്‍ ചെറിയ രീതിയിലുള്ള മാറ്റങ്ങള്‍ മാത്രം വരുത്തിയതിനു ശേഷമായിരിക്കും പ്രതിഷ്ട നടത്തുക. നിലവില്‍ ഇത് ഒരു ആരാധനാലയമായതിനാല്‍ പള്ളിയില്‍ വലിയ രീതിയിലുള്ള മാറ്റങ്ങള്‍ വരുത്തേണ്ട ആവശ്യമില്ലെന്ന് നാരായണ്‍ സമിതിയിലെ സ്വാമി പുരുഷോത്തംപ്രിയ സ്വാമി പറയുന്നു.

അഞ്ച് ഏക്കറില്‍ 18,000 സ്ക്വയര്‍ ഫീറ്റിലാണ് പള്ളി സ്ഥിതി ചെയ്യുന്നത്. 11.22 കോടി രൂപയ്ക്കാണ് പള്ളി വാങ്ങിച്ചിരിക്കുന്നത് എന്നാണ് ലഭിക്കുന്ന വിവരം. 150 ഓളം കാറുകള്‍ക്ക് പാര്‍ക്ക് ചെയ്യാനുള്ള സൗകര്യം ഉണ്ട്. ഏതാണ്ട് 10,000 ഓളം ഗുജറാത്തികള്‍വിര്‍ജീനയില്‍ താമസിക്കുന്നതായാണ് സ്വാമിനാരായണ്‍ സമിതിയുടെ അധികൃതര്‍ വ്യക്തമാക്കുന്നത്.

ഇതിനകം എട്ടോളം പള്ളികള്‍ സ്വാമിനാരായണ്‍ സമിതി ക്ഷേത്രമാക്കിമാറ്റിയിട്ടുണ്ട്. ഇതില്‍ അഞ്ചെണ്ണം അമേരിക്കയിലാണ്. ടൊറന്റോയിലെ 125 വര്‍ഷം പഴക്കമുള്ള വസ്തുവും നാരായണ്‍ സമിതി ഏറ്റെടുത്തിട്ടുണ്ട്.

 

Tags: world
Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News