• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

20

MAY 2019
MONDAY
04:59 AM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

ചന്ദ്രന്റെ ഇരുണ്ട ഉപരിതലത്തില്‍ പര്യവേഷണ വാഹനമിറക്കി ചൈന

By ANSA 11    January 4, 2019   
moon

ബീജിംഗ്: ഇരുളടഞ്ഞ ചന്ദ്രന്റെ ഉപരിതലത്തില്‍ പര്യവേഷണ വാഹനമിറക്കി ചൈന. ആരും പഠനവിധേയമാക്കാത്ത ഇരുണ്ട മേഖലയിലാണ് ചാങ് ഇ4 എന്ന പേടകം ഇറങ്ങിയത്. ചൈനീസ് നാഷണല്‍ സ്‌പേയ്‌സ് അഡ്മിനിസ്‌ട്രേഷനാണ് പേടകം നിര്‍മിച്ചത്.

വന്‍ ഗര്‍ത്തങ്ങളും പര്‍വ്വതങ്ങളുമുള്ള ദക്ഷിണധ്രുവത്തിലെ എയ്ത്‌കെന്‍ ബേസിനിലാണ് ചാങ് ഇ4 പേടകം ഗവേഷണം നടത്തുന്നത്. കുഴികളും പര്‍വ്വതങ്ങളുമായതിനാല്‍ ഈ പ്രദേശം പര്യവേഷണ വാഹനത്തിന്റെ സഞ്ചാരത്തിന് വെല്ലുവിളിയാകും. ചന്ദ്രനില്‍ നിരവധി രാജ്യങ്ങള്‍ പര്യവേഷണം നടത്തിയിട്ടുണ്ട്. എന്നാല്‍ പുതിയ കണ്ടെത്തലുകള്‍ക്കായാണ് ചൈനയുടെ ഗവേഷണം. 

ഇരുളടഞ്ഞ ചന്ദ്ര ഉപരിതലത്തില്‍ ആദ്യമായി പേടകമിറക്കുന്നത് ചൈനയാണ്. ഇവിടെ നിന്നും 60 വര്‍ഷങ്ങള്‍ക്കുമുമ്പ് സോവിയറ്റ് യൂണിയന്‍ ഫോട്ടോ എടുത്തിരുന്നു. ഇരുണ്ട ഭാഗത്തുനിന്നും നിഗ്നലുകള്‍ കിട്ടുന്നതിനായി ചന്ദ്രനിലേക്ക് നേരത്തെ ഒരു ഉപഗ്രഹം വിക്ഷേപിച്ചിരുന്നു. ഇതിനോടനുബന്ധിച്ചുള്ള ഗവേഷണങ്ങള്‍ക്കായി ചാങ് ഇ5 റോക്കറ്റ് അടുത്ത വര്‍ഷം ചൈന വിക്ഷേപിക്കും.


 

Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News