• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

21

MAY 2019
TUESDAY
04:11 PM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

മതിലിന് ഡെമോക്രാറ്റുകള്‍ സമ്മതം മൂളാത്തപക്ഷം സ്തംഭനം നിര്‍ത്തലാക്കാന്‍ ട്രംപ് നിര്‍ബന്ധിതനാകും

By Web Desk    January 18, 2019   
donald-trumph

വാഷിംഗ്ടണ്‍: ട്രഷറി സ്തംഭനം രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ചയെ ബാധിക്കാന്‍ തുടങ്ങിയിരിക്കുന്നുവെന്നിരിക്കേ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെ സംബന്ധിച്ച് വലിയ പ്രതിസന്ധി ഉടലെടുത്തിരിക്കുകയാണ്. ഡെമോക്രാറ്റുകള്‍ മതിലിന് സമ്മതം മൂളാത്ത പക്ഷം സ്തംഭനം നിര്‍ത്തലാക്കാനുള്ള നടപടി കൈക്കൊള്ളാന്‍ ട്രംപ് നിര്‍ബന്ധിതനാകും.

ട്രംപിന് കീഴില്‍ രാജ്യത്തെ സമ്പദ്‌വ്യവസ്ഥ സുരക്ഷിതമായിരുന്നുവെന്നാണ് പൊതുവെയുള്ള വിലയിരുത്തല്‍. അവിടെയാണ് ട്രഷറി സ്തംഭനം കെണിയാകുന്നത്. കണക്കുകൂട്ടലുകളില്‍ നിന്ന് വ്യത്യസ്തമായി ട്രഷറി സ്തംഭനം വളര്‍ച്ചാ നിരക്കിനെ ബാധിക്കുമെന്ന മുന്നറിയിപ്പും ഉപദേശവും ട്രംപിന് കിട്ടിക്കഴിഞ്ഞു. അതേസമയം മതില്‍കെട്ടുകയെന്നത് ട്രംപിന്റെ പ്രധാന തെരഞ്ഞെടുപ്പ് വിഷയവുമാണ്. അതിനുള്ള ഫണ്ട് ലഭിച്ചില്ലെങ്കില്‍ തെരഞ്ഞെടുപ്പ് വര്‍ഷത്തിലേക്ക് കടക്കുമ്പോള്‍ ട്രംപിന് അത് വലിയ തിരിച്ചടിയാകും.

ഇതിലേതെങ്കിലും ഒന്ന് വിട്ടുകൊടുക്കേണ്ടിവരികയെന്നത് വ്യക്തിപരമായും രാഷ്ട്രീയമായും ആത്മഹത്യാപരമായിരിക്കും. അതേസമയം അമേരിക്കക്കാരുടെ നിത്യജീവിതത്തെ തന്നെ 27-ാം ദിവസത്തേക്ക് കടക്കുന്ന സ്തംഭനം ബാധിച്ച് തുടങ്ങി. ഫെഡറല്‍ ജീവനക്കാര്‍ ശമ്പളമില്ലാതെ ജോലി ചെയ്യുകയുമാണ്. വിമാന ഗതാഗതത്തെയും ഇത് ബാധിച്ച് തുടങ്ങി. ഡെമോക്രാറ്റുകളാണെങ്കില്‍ അവരുടെ നിലപാടില്‍ ഉറച്ച് നില്‍ക്കുകയാണ്.കോണ്‍ഗ്രസിന്റെ നിയന്ത്രണമുള്ളത് കൊണ്ട് ഡെമോക്രാറ്റുകളുമായി ധാരണയിലെത്താതെ ഒരു പദ്ധതിയും ട്രംപിന് നടപ്പാകില്ല.

ആറ് വഴികളാണ് ട്രംപിന് മുന്നിലുള്ളതെന്ന് ബിബിസി വിശദീകരിക്കുന്നു. ഒന്ന് ട്രംപിന് മതിലിനുള്ള ഫണ്ട് വേണമെന്ന ആവശ്യം മാറ്റിവയ്ക്കാം. അതുണ്ടാവാനുള്ള സാധ്യത കുറവാണെങ്കിലും പ്രശ്‌നത്തിനുള്ള പ്രധാന പരിഹാരമായിരിക്കുമത്. രണ്ട് ഇരുകൂട്ടര്‍ക്കും വിജയം അവകാശപ്പെടാവുന്ന രീതിയിലെ ഒരു സമവായത്തിലെത്തുക. അതായത് അതിര്‍ത്തി സുരക്ഷക്ക് ഫണ്ടുണ്ടാകും, അതേസമയം മതിലെന്ന പരാമര്‍ശം ഒഴിവാക്കും എന്നതടക്കമുള്ള സാധ്യതകളുണ്ട്. നിലവിലെ സാഹചര്യത്തില്‍ പ്രശ്‌ന പരിഹാരത്തിന് ഈ വഴിയായിരിക്കും സ്വീകരിക്കപ്പെടുകയെന്ന് തന്നെയാണ് റിപ്പോര്‍ട്ടുകള്‍.

മൂന്നാമത്തെ വഴി ട്രംപിന്റെ ഉപദേശി സെനറ്റര്‍ ലിന്‍സേ ഗ്രഹാം പറഞ്ഞത് പോലെ സ്തംഭനം മൂന്നാഴ്ചത്തേക്ക് അവസാനിപ്പിച്ച് ഭരണപ്രതിസന്ധി ഒഴിവാക്കുക. ആ മൂന്നാഴ്ച മതിലിനായി ഫണ്ട് ആരായാം. നടന്നില്ലെങ്കില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിക്കാം. നാലാമത്തെ വഴി അടിയന്തരാവസ്ഥപ്രഖ്യാപിക്കാം. നാലാമത്തെ വഴി അടിയന്തരാവസ്ഥ എന്നതാണ്. അഞ്ചാമത്തേതും ഏറ്റവും സാധ്യത കുറഞ്ഞതുമായ പോംവഴി ഡെമോക്രാറ്റുകള്‍ ഫണ്ട് പാസാക്കാന്‍ സന്നദ്ധരാവുക എന്നതാണ്. ഇതൊന്നും നടന്നില്ലെങ്കില് ട്രഷറി സ്തംഭനം നീളുന്നതല്ലാതെ മറ്റ് പോംവഴിയില്ലാതാകും.

 

Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News