• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

21

MAY 2019
TUESDAY
05:11 PM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

നൂറു മേനി വിളവു ലഭിച്ചിട്ടും ദുരിതത്തിലായി അന്തിക്കാട് കായല്‍ കോളിലെ കര്‍ഷകര്‍

By Ajay    April 13, 2019   

നൂറു മേനി വിളവു ലഭിച്ചിട്ടും ദുരിതത്തിലായി അന്തിക്കാട് കായല്‍ കോളിലെ കര്‍ഷകര്‍. കൊയ്തു വച്ച നെല്ലിന് ഇവര്‍കാവലിരുന്ന് തുടങ്ങിയിട്ട് ഒരാഴ് പിന്നിട്ടു. നൂറ് മേനി വിളവു ലഭിച്ചിട്ടും ദുരിതവുമായി പാടശേഖരത്ത് കാവലിരിക്കുന്നത്.

ഉമ വിത്താണ് ഇവിടെ കൃഷിയിറക്കിയിരുന്നത്. പതിവില്‍ കവിഞ്ഞ വിളവാണ് കര്‍ഷകര്‍ക്ക് ലഭിച്ചത്. എന്നാല്‍ കൊയ്തു വച്ച നെല്ലിനെ കാത്തു സൂക്ഷിക്കാനാണിവര്‍ പാടു പെടുന്നത്. സപ്ലൈകോ അധികൃതരാണ് സ്വകാര്യ മില്ലുകാര്‍ വഴി പാടശേഖരങ്ങളില്‍ നിന്നും നെല്ല് ശേഖരിക്കുന്നത്.

എന്നാല്‍ കൊയ്ത്തു കഴിഞ്ഞ പാടത്ത് നെല്ല് തൂക്കം നോക്കിയ ശേഷം അട്ടിയിട്ടിരിക്കുകയാണ്. നെല്ല് കയറ്റി കൊണ്ടു പോകുന്നതു വരെ ഉത്തരവാദിത്വം കര്‍ഷകനു തന്നെയാണ്. എന്നാല്‍ കരാറെടുത്ത സ്വകാര്യ മില്ലുകാരുടെ വാഹനം എത്തി നെല്ലുകൊണ്ടു പോകാത്തതിനാല്‍ കൊടും ചൂടിലും നെല്ലിന് കാവലിരുന്ന് കര്‍ഷകര്‍ വലഞ്ഞു. സമീപത്തെ പടവില്‍ പത്ത് ദിവസമായി ചാക്കിലാക്കി വച്ചിട്ടും നെല്ല് കൊണ്ടു പോയിട്ടില്ല.

അപ്രതീക്ഷിതമായി എത്തുന്ന മഴയേയും കര്‍ഷകര്‍ക്കു ഭയമുണ്ട്. ടാര്‍പായകള്‍ വാടകക്കെടുത്തും, സ്വന്തമായി വാങ്ങിയും നെല്‍ച്ചാക്കുകള്‍ മൂടിയിട്ടിരിക്കുകയാണ് പലരും. ഇതിനായി ഒരു തുക കര്‍ഷകന് അധിക ചിലവ് വരുന്നുണ്ട്. മില്ലുകാര്‍ വാഹനം അയക്കാത്തതില്‍ അമര്‍ഷമുണ്ടെന്നും, വിഷയത്തില്‍ പാടശേഖര സമിതി കര്‍ഷകര്‍ക്ക് അനുകൂലമായി പ്രവര്‍ത്തിക്കുന്നില്ലെന്നും കര്‍ഷകനായ പ്രഭാകരന്‍ തൈവളപ്പില്‍ ആരോപിച്ചു. കനല്‍ വേനല്‍ ചൂടിലും മാനത്ത് അപ്രതീക്ഷിതമായി എത്തിയേക്കാവുന്ന കാര്‍മേഘങ്ങളെയും കൂടെയെത്തുന്ന മഴയേയും വരമ്പില്‍ ചാക്കിലാക്കി വച്ച നെല്ലിനു കാവലിരിക്കുമ്പോള്‍ കര്‍ഷകര്‍ ഭയക്കുന്നു.

Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News