• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

23

MAY 2019
THURSDAY
04:15 PM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

ഭര്‍ത്താവിന് കൂടുതല്‍ ഇഷ്ടം കുഞ്ഞിനോട്; പിഞ്ചുകുഞ്ഞിനെ ക്രൂരമായി കൊലപ്പെടുത്തി അമ്മ

By Ajay    March 22, 2019   

ഉക്രെയ്ന്‍: ഭര്‍ത്താവ് തന്നെക്കാള്‍ കുഞ്ഞിനെ അമിതമായി സ്‌നേഹിക്കുന്നത് സഹിക്കാന്‍ കഴിയാതെ അമ്മ പിഞ്ചുകുഞ്ഞിനെ കഴുത്തറുത്ത് കൊലപ്പെടുത്തി. ഉക്രെയിനിലെ റിവ്‌നെ ഓബ്ലാസ്റ്റ് റീജിയണിലാണ് സംഭവം നടന്നത്. ഇരുപത്തിയൊന്നുകാരിയായ യുവതിയാണ് ഭര്‍ത്താവിന് കുഞ്ഞിനോടുളള അമിത സ്‌നേഹത്തിന്റെ പേരില്‍ കുഞ്ഞിനെ ക്രൂരമായി കൊലപ്പെടുത്തിയത്.

മൂന്നാഴ്ചകള്‍ക്ക് മുമ്പാണ് ഇരിപത്തിയൊന്നുകാരനായ യുവാവിനും ഇരുപത്തിയൊന്നുകാരിയായ യുവതിക്കും പെണ്‍കുഞ്ഞ് ജനിച്ചത്. തുടര്‍ന്ന് ഭര്‍ത്താവ് കുഞ്ഞിനോട് കൂടുതല്‍ വാത്സല്യം കാണിക്കുന്നതിലും ഭര്‍ത്താവിന്റെ അമ്മ കുഞ്ഞിനെ ലാളിക്കുന്നതിലും യുവതി അസ്വസ്ഥയായിരുന്നു. ഇതോടെ കുഞ്ഞിനെ കൊലപ്പെടുത്താന്‍ യുവതി തീരുമാനിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

സംഭവ ദിവസം വീട്ടിലെ മാലിന്യങ്ങള്‍ കളയുന്നതിനായി പുറത്തുപോയ ഭര്‍ത്താവ് തിരികെ എത്തിയപ്പോള്‍ ഭാര്യയുടെ കയ്യില്‍ രക്തക്കറ കാണുകയും വീടുനുള്ളില്‍ നോക്കിയപ്പോള്‍ കഴുത്തറുത്ത് കൊല്ലപ്പെട്ടനിലയില്‍ കുഞ്ഞിനെ കണ്ടെത്തുകയുമായിരുന്നു. ഉടന്‍ തന്നെ ഇയാള്‍ പൊലീസില്‍ വിവരമറിയിച്ചു. മകന്‍ പുറത്തേക്ക് പോയപ്പോള്‍ അടുക്കളയില്‍നിന്നും കത്തിയുമായി എത്തി മരുമകള്‍ കുഞ്ഞിനെ കൊലപ്പെടുത്തുകയായിരുന്നുവെന്ന് യുവാവിന്റെ അമ്മ പൊലീസിനെ അറിയിച്ചു. താനും മകനും കുഞ്ഞിനെ ലാളിക്കുന്നതില്‍ മരുമകള്‍ അസ്വസ്ഥയായിരുന്നുവെന്നും ഇവര്‍ കൂട്ടിച്ചേര്‍ത്തു. കുഞ്ഞിനെ കൊല്ലാന്‍ ഉപയോഗിച്ച കത്തി അടുക്കളയിലെ സിങ്കില്‍ നിന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.

Tags: crime
Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News