• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

23

MAY 2019
THURSDAY
05:11 PM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

17 അടി നീളമുള്ള പെരുമ്പാമ്പിനെ പിടികൂടി, വയറ്റിലുള്ളത് 73 മുട്ടകള്‍

By Ajay    April 9, 2019   

 

സൗത്ത് ഫ്‌ളോറിഡയിലെ ബിഗ് സൈപ്രസ് നാഷണല്‍ പ്രിസര്‍വ് മേഖലയില്‍ നിന്ന് നീക്കം ചെയ്തതില്‍ ഏറ്റവും വലിപ്പമേറിയ പെരുമ്പാമ്പാണിതെന്ന് ശാസ്ത്രജ്ഞന്മാരുടെ സംഘം അറിയിച്ചു.

മിയാമി: 17 അടിയിലേറെ നീളമുള്ള പെരുമ്പാമ്പിനെ പിടികൂടിയ അമ്പരപ്പിലും ആഹ്‌ളാദത്തിലുമാണ് ഫ്‌ളോറിഡയിലെ ഒരു സംഘം ശാസ്ത്രജ്ഞന്മാര്‍. ആദ്യമായാണ് ഈ മേഖലയില്‍ നിന്ന് ഇത്രയും വലിപ്പമേറിയ പെരുമ്പാമ്പിനെ പിടികൂടിയത്. പെരുമ്പാമ്പിന്  140 പൗണ്ട് (63.5 കിലോഗ്രാം) തൂക്കം ഉണ്ട്. 

സൗത്ത് ഫ്‌ളോറിഡയിലെ ബിഗ് സൈപ്രസ് നാഷണല്‍ പ്രിസര്‍വ് മേഖലയില്‍ നിന്ന് നീക്കം ചെയ്തതില്‍ വച്ച്‌ ഏറ്റവും വലിപ്പമേറിയ പെരുമ്പാമ്പാണിതെന്ന് ശാസ്ത്രജ്ഞന്മാരുടെ സംഘം അറിയിച്ചു. പുതിയ സാങ്കേതികവിദ്യ ഉപയോഗിച്ചാണ് പെരുമ്പാമ്പിന്റെ സാന്നിധ്യം കണ്ടെത്തി അതിനെ പിടികൂടിയത്. 

പാമ്പുകളെ കണ്ടെത്തി നീക്കം ചെയ്യാന്‍ മാത്രമല്ല അവയെ കുറിച്ചുള്ള പഠനനിരീക്ഷണങ്ങള്‍ക്കും പുതിയ സാങ്കേതിക വിദ്യ ഉപയോഗിക്കുന്നുവെന്ന് ശാസ്ത്രസംഘം അറിയിച്ചു. ഇപ്പോള്‍ പിടികൂടിയ പെരുമ്പാമ്പിന്റെ വയറ്റിനുള്ളില്‍ 73 മുട്ടകളുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. 

മിയാമിയിലും പ്രാന്തപ്രദേശങ്ങളിലുമായി ഒരു ലക്ഷത്തിലധികം പെരുമ്പാമ്പുകളുണ്ടെന്നാണ് ഔദ്യോഗിക കണക്ക്. ഇത് മറ്റ് ജീവജാലങ്ങള്‍ക്ക് ഭീഷണിയായതോടെയാണ്‌ ഇവയെ നീക്കം ചെയ്യുന്നതിനുള്ള നടപടികള്‍ തുടങ്ങിയത്‌.

പാമ്പുകളെ പിടികൂടുന്നതിനുള്ള മത്സരവും ഇവിടെ നടത്താറുണ്ട്. 2013 ലാണ് മത്സരം ആദ്യമായി നടത്തിയത്. 1600 പേര്‍ ആദ്യമത്സരത്തില്‍ പങ്കെടുത്തു. 2017 ല്‍ പെരുമ്പാമ്പുകളെ പിടികൂടാനായി 175,000 ഡോളറിന്റെ(ഒരു കോടിയിലധികം) പദ്ധതി സൗത്ത് ഫ്‌ളോറിഡ വാട്ടര്‍ മാനേജ്‌മെന്റ് ഡിസ്ട്രിക്ട് നടപ്പാക്കിയിരുന്നു.

 

Related News
Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News