• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

22

MAY 2019
WEDNESDAY
01:12 PM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

ഇന്ത്യയില്‍ ഉയരുന്നത് വിദ്വേഷത്തിന്റെ മതിലുകള്‍’; കൊല്ലപ്പെടുന്നത് നിഷ്‌കളങ്കരെന്ന് നസറുദ്ദീന്‍ ഷാ

By ANSA 11    January 5, 2019   
naseeruddin-sha

ദില്ലി: ഇന്ത്യയില്‍ ഉയരുന്നത് വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും മതിലുകളെന്ന് നസറുദ്ദീന്‍ ഷാ. രാജ്യം കടന്ന് പോകുന്നത് കടുത്ത അരക്ഷിതാവസ്ഥയുടെ പാതയിലാണെന്നും ചോദ്യം ചെയ്യുന്നവരെ നിശ്ശബ്ദരാക്കുന്ന കാലഘട്ടത്തില്‍ അതിനോട് പോരാടേണ്ടതുണ്ടെന്നും നസറുദ്ദീന്‍ ഷാ പറഞ്ഞു. ആംനെസ്റ്റി ഇന്ത്യ പുറത്തുവിട്ട വീഡിയോയിലാണ് ഷാ രാജ്യത്തിന്റെ സ്ഥിതി ഗതികളെക്കുറിച്ച് വിവരിച്ചത്.

ആവിഷ്‌കാര സ്വാതന്ത്ര്യം നഷ്ടമാകുന്ന കാലത്ത്, മാധ്യമ പ്രവര്‍ത്തകരെയും കലാകാരന്മാരെയും അഭിനേതാക്കളെയും പണ്ഡിതരെയും ശ്വാസം മുട്ടിക്കുകയാണ് അധികാര വര്‍ഗം ചെയ്യുന്നത്. രാജ്യത്ത് ഭീതിയും ക്രൂരതയും നിറഞ്ഞിരിക്കുന്നു. അധികാര വര്‍ഗങ്ങള്‍ തമ്മില്‍ മത്സരിക്കുമ്പോള്‍ നഷ്‌പ്പെടുന്നത് നിഷ്‌കളങ്കരായ മനുഷ്യരുടെ ജീവനുകളാണെന്നും നസറുദ്ദീന്‍ ഷാ പറഞ്ഞു. 

എവിടെയാണ് നമ്മുടെ ഭരണഘടന ഇന്ന് എത്തിനില്‍ക്കുന്നത്?, വിയോജിപ്പുകള്‍ പ്രകടിപ്പിക്കാന്‍ സാധിക്കാത്ത ഒരു രാജ്യമാണോ നാം സ്വപ്‌നം കണ്ടത്?, ശക്തരായവരുടെ ശബ്ദം മാത്രം കേട്ടാല്‍ മതിയോ?, ശക്തരായവരുടെ ശബ്ദം മാത്രം കേട്ടാല്‍ മതിയോ?, പാവപ്പെട്ടവര്‍ക്കും ഇവിടെ ജീവിക്കേണ്ടതില്ലെ?.’ നസറുദ്ദീന്‍ ഷാ ചോദിച്ചു.

അനീതിക്കെതിരെയും അഴിമതിക്കെതിരെയും ശബ്ദമുയര്‍ത്തുന്നവരും പൗരാവകാശങ്ങള്‍ക്ക് പ്രാധാന്യം നല്‍കുന്നവരും ചേര്‍ന്നാണ് ഭരണഘടന സംരക്ഷിക്കേണ് എന്നും അദ്ദേഹം പറഞ്ഞു.
 

 

Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News