• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

19

MAY 2019
SUNDAY
06:58 PM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

യുപിയില്‍ അലഞ്ഞുതിരിയുന്ന കന്നുകാലികള്‍ വിളകള്‍ നശിപ്പിക്കുന്നു; കര്‍ഷകര്‍ പ്രതിസന്ധിയില്‍; സംരക്ഷിക്കാനാവില്ലെന്ന് സര്‍ക്കാര്‍

By ANSA 11    January 7, 2019   
up-cow-farm

ദില്ലി: ഉത്തര്‍പ്രദേശില്‍ ഉപേക്ഷിക്കപ്പെട്ട കന്നുകാലികള്‍ ഭീഷണിയാവുന്നു. ലക്ഷക്കണക്കിന് കന്നുകാലികളാണ് സംസ്ഥാനത്താകെ അലഞ്ഞുതിരിഞ്ഞ് നടന്ന് നാശം വിതക്കുന്നത്. കര്‍ഷകരുടെ കൃഷിയിടങ്ങളില്‍ ഇറങ്ങി കാര്‍ഷിക വിളകള്‍ നശിപ്പിക്കുന്നത് സ്ഥിരമാണ്. തിരക്കേറിയ പൊതുയിടങ്ങളിലും കന്നുകാലികളുടെ അക്രമം പതിവാണ്. ഉപേക്ഷിക്കപ്പെട്ട കന്നുകാലികളെ സംരക്ഷിക്കാനുള്ള സംവിധാനം ഒരുക്കുമെന്ന് മുമ്പ് സര്‍ക്കാര്‍ പറഞ്ഞിരുന്നു. എന്നാല്‍ ഇത്രയധികം കന്നുകാലികളെ സംരക്ഷിക്കുകയെന്നത് പ്രായോഗികമല്ലെന്ന നിലപാടിലാണ് ഇപ്പോള്‍ യുപി സര്‍ക്കാര്‍.

അധ്വാനശേഷിയില്ലാത്ത കാളകളേയും പോത്തുകളേയും കറവ വറ്റിയ പശുക്കളേയുമാണ് ഉപേക്ഷിക്കുന്നത്. ഗോസംരക്ഷകരുടെ പ്രക്ഷോഭവും അഴിഞ്ഞാട്ടവും ഭീകരാന്തരീക്ഷം സൃഷ്ടിക്കുന്നതിനാല്‍ കന്നുകാലികളെ വ്യാപാരം ചെയ്യാനും സാധിക്കാതെ വന്നപ്പോഴാണ് കര്‍ഷകര്‍ ഉപേക്ഷിക്കാന്‍ തുടങ്ങിയത്. കന്നുകാലി വ്യാപാരനിരോധനം കേന്ദ്രസര്‍ക്കാര്‍ ഉപേക്ഷിച്ചെങ്കിലും യുപിയില്‍ ഈ നിയമം നടപ്പാക്കുന്നത് ഗോസംരക്ഷണ സംഘങ്ങളാണ്. കന്നുകാലികളില്‍ നിന്നും വരുമാനം ലഭ്യമാകാതെ വരുമ്പോള്‍ നിവൃത്തികോടുകൊണ്ടാണ് കര്‍ഷകര്‍ തെരുവില്‍ ഉപേക്ഷിക്കുവാന്‍ തയ്യാറാകുന്നത്. 

കന്നുകാലികള്‍ വ്യാപകമായി കൃഷിയും മറ്റും നശിപ്പിക്കാന്‍ തുടങ്ങിയതോടെ കര്‍ഷകര്‍ പ്രതിഷേധിക്കാന്‍ തുടങ്ങിയിട്ടുണ്ട്. ഫിറോസാബാദിലും അലിഗഡിലും അലഞ്ഞുതിരിഞ്ഞു നടന്ന കാലികളെ പിടികൂടി സര്‍ക്കാര്‍ സ്‌കൂളുകള്‍ക്കുള്ളില്‍ പൂട്ടിയിട്ടിരുന്നു.”ഞാന്‍ 2014നും 2017ലും ബിജെപിക്കാണ് വോട്ട് ചെയ്തത്. ഈ പ്രശ്‌നം പരിഹരിച്ചില്ലെങ്കില്‍ 2019ല്‍ വോട്ട് ചെയ്യില്ല കൃഷിചെയ്തതൊക്കെ നശിപ്പിച്ചു. ഇനി കൃഷി ചെയ്യാന്‍ ഒന്നുമില്ല. ഗോതമ്പ് പാടത്തിനു വേലി കെട്ടിയില്ലെങ്കില്‍ എന്റെ കുടുംബം പട്ടിണിയാകും” ലഖ്‌നൗവിലെ കര്‍ഷകനായ വിജയ് റാവത്ത് പറഞ്ഞതാണിങ്ങനെ.



 

Related News
Tags: delhi world
Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News