• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

23

MAY 2019
THURSDAY
05:00 PM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

ഇദായ് ചുഴലിക്കാറ്റ്: മൊസാംബിക്കില്‍ മരണസംഖ്യ ആയിരം കവിഞ്ഞേക്കും

By Ajay    March 19, 2019   

ഹരാരെ: തെക്കന്‍ ആഫ്രിക്കയില്‍ വീശിയടിച്ച ഇദായ് ചുഴലിക്കാറ്റില്‍ മരണം 180 കടന്നു. മുന്നൂറോളം ആളുകള്‍ക്ക് പരിക്കേറ്റിട്ടുമുണ്ട്. മൊസാംബിക്കിലാണ് കൂടുതല്‍ ആളുകള്‍ മരിച്ചത്. ഇവിടെ മരണസംഖ്യ ആയിരം കടന്നേക്കുമെന്നാണ് റിപ്പോര്‍ട്ട്.

ഇദായ് ചുഴലിക്കാറ്റ് ആഞ്ഞടിച്ചതോടെ മൊസാംബിക്കിലും സിംബാവേയിലും കനത്ത നാശമാണ് വിതച്ചത്. ഇതുവരെ മരിച്ചവരുടെ എണ്ണം 180 പിന്നിട്ടു. വാര്‍ത്താവിതരണ സംവിധാനങ്ങള്‍ തകരാറിലായതിനാല്‍ നാശനഷ്ടങ്ങളുടെ വ്യാപ്തി ഇനിയും പുറത്തുവന്നിട്ടില്ല. ദുരിതബാധിത പ്രദേശങ്ങളില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്. മൊസാംബിക്കില്‍ മരണപ്പെട്ടവരുടെ സംഖ്യ ആയിരം കടന്നേക്കുമെന്ന് പ്രധാനമന്ത്രി ഫിലിപ് ന്യൂസി പറഞ്ഞു.

മൊസാംബിക്കിലെ തുറമുഖനഗരമായ ബൈറയിലാണ് കൂടുതല്‍ നാശനഷ്ടങ്ങള്‍ സംഭവിച്ചത്. വ്യാഴാഴ്ച വൈകുന്നേരമാണ് പ്രദേശത്ത് ചുഴലിക്കാറ്റ് ആഞ്ഞടിച്ചത്. ഇതിനെ തുടര്‍ന്ന് മൊസാംബിക് മേഖലയില്‍ ഉരുള്‍പ്പൊട്ടലും മണ്ണിടിച്ചിലും ശക്തമായി. പിന്നീട് ചുഴലിക്കാറ്റ് മലാവിയിലേക്കും സിംബാബ്‌വേയിലേക്കും നീങ്ങുകയായിരുന്നു.

Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News