• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

23

MAY 2019
THURSDAY
04:57 PM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

ചൈനയിലെ കെമിക്കല്‍ പ്ലാന്റ് പൊട്ടിത്തെറി; മരണം 47 ആയി

By Ajay    March 25, 2019   

ബീജിംഗ്: ചൈനയിലെ കെമിക്കല്‍ പ്ലാന്റ് പൊട്ടിത്തെറിച്ചുണ്ടായ അപകടത്തില്‍ മരണം 47 ആയി. 90 പേര്‍ക്ക് പരിക്കേറ്റു. 88 പേരെ രക്ഷപ്പെടുത്തി. ചൈനയിലെ യാങ്‌ചെങ്, ജിയാങ്‌സു മേഖലയിലെ കീടനാശിനി ഉല്‍പ്പാദിപ്പിക്കുന്ന പ്ലാന്റിലാണ് സ്‌ഫോടനം. അടുത്തുള്ള 16 സ്ഥാപനങ്ങളെയും സ്‌ഫോടനം ബാധിച്ചിട്ടുണ്ട്. അടുത്തുള്ള വിദ്യാഭ്യാസ സ്ഥാപനത്തിലുണ്ടായ കുട്ടികള്‍ക്കും പരിക്കേറ്റു.

176 അഗ്‌നിശമന വാഹനങ്ങളും 928 രക്ഷാപ്രവര്‍ത്തകരും സംഭവസ്ഥലത്തെത്തി. സമീപവാസികളെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയതായി സര്‍ക്കാര്‍ അറിയിച്ചു. ഫാക്ടറിയില്‍ കുടുങ്ങിക്കിടക്കുന്നവരെ പുറത്തെത്തിക്കാന്‍ എല്ലാവരും സഹായിക്കണമെന്ന് ചൈനീസ് പ്രസിഡന്റ് ഷി ജിന്‍ പിങ്ങും ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ടിയും അഭ്യര്‍ഥിച്ചു.

സംഭവത്തില്‍ വിപുലമായ അന്വേഷണം പ്രഖ്യാപിച്ചു. അന്തരീക്ഷ മലിനീകരണം തടയുന്നതിനായി നടപടിയെടുത്തതായി അധികൃതര്‍ അറിയിച്ചുു. നിലവില്‍ ഷി ജിന്‍പിങ് യൂറോപ്പ് പര്യടനത്തിലാണ്.

Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News