• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

19

MAY 2019
SUNDAY
06:46 PM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

അയിത്തം കല്‍പിക്കുന്നയിടങ്ങള്‍; സ്ത്രീകളെ പുറത്താക്കി പുരുഷന്മാരെ മാത്രം ഊട്ടുന്ന ആചാരങ്ങള്‍

By ANSA 11    January 7, 2019   
women

ചെന്നൈ: സ്ത്രീകള്‍ക്ക് അയിത്തം കല്‍പിക്കുന്ന ഇടങ്ങള്‍ക്കെതിരെ ആഞ്ഞടിക്കുന്ന കാലമാണിത്. സ്ത്രീകള്‍ അശുദ്ധരല്ലെന്ന് വ്യക്തമാക്കിയാണ് സുപ്രിം കോടതി ശബരിമല യുവതീപ്രവേശനത്തിന് അനുമതി നല്‍കിയത്. ഭരണഘടനയ്ക്ക് മുന്നില്‍ സ്ത്രീയും പുരുഷനും തുല്യരാണെന്നു കാണിച്ചു കൊണ്ടുള്ള ചരിത്ര പ്രസിദ്ധമായ വിധി ആയിരുന്നു അത്. എന്നാല്‍ തുല്യതയ്ക്കപ്പുറം മത വികാരം വൃണപ്പെടുന്ന ഒന്നായി മാത്രം ആ വിധിയെ കണക്കിലെടുത്തപ്പോള്‍, ഇന്ന് കേരളം കത്തിക്കുന്ന ഒന്നായി ആ ചരിത്രവിധിയെ സമീപിക്കുന്നവരുടെ എണ്ണം കൂടി. ഇത്തരമൊരു സാഹചര്യത്തില്‍ സ്ത്രീകളെ മാറ്റി നിര്‍ത്തപ്പെടുന്ന മറ്റിടങ്ങള്‍ക്കും വാര്‍ത്താ പ്രാധാന്യം ഉണ്ട്. അതു കൊണ്ടാണ് ചെന്നൈയിലെ മധുര തിരുമംഗലത്തിനു സമീപമുള്ള ക്ഷേത്രം വാര്‍ത്തകളില്‍ ഇടം പിടിക്കുന്നത്.

തിരുമംഗലം അനുപട്ടി ഗ്രാമത്തിലെ കരുമ്പാറ മുത്തയ്യ ക്ഷേത്രമാണ് സ്ത്രീകള്‍ മാറ്റി നിര്‍ത്തപ്പെടുന്ന ആചാരം ഇന്നും നിലനില്‍ക്കുന്നതിന്റെ പേരില്‍ വാര്‍ത്തയാകുന്നത്. മുഴുവന്‍ സ്ത്രീകളെയും പുറത്താക്കി പുരുഷന്മാര്‍ക്ക് മാത്രം സദ്യ നല്‍കുന്ന അനാചാരമാണ് അവിടെ നിലനില്‍ക്കുന്നത്.

പെണ്‍കുഞ്ഞുങ്ങള്‍ മുതല്‍ വൃദ്ധകള്‍ വരെയുള്ളവരെ പൂര്‍ണമായി അകറ്റി നിര്‍ത്തുന്നതാണ് ആചാരം. പരമ്പരാഗത പൂജാവിധി പ്രകാരം വെള്ളിയാഴ്ച രാത്രികളില്‍ പുരുഷന്മാര്‍ അവിടെ 50 ആടുകളെ ബലി നല്‍കുന്നു. ഈ ഇറച്ചി ഉപയോഗിച്ച് പുരുഷന്മാര്‍ തന്നെ ആഹാരം പാകം ചെയ്യുന്നു. പിറ്റേന്നു ഇറച്ചി വിഭവങ്ങള്‍ ഉള്‍പ്പെടെ സമൃദ്ധമായ വിരുന്ന് സദ്യ നടത്തുന്നു. കറിവിരുന്ത് എന്നറിയപ്പെടുന്ന ഈ പ്രാകൃത ആചാരമാണ് ആ ക്ഷേത്രത്തില്‍ സ്ത്രീകളെ മാറ്റി നിര്‍ത്തുന്നത്. ക്ഷേത്രപരിസരത്ത് നടത്തുന്ന കറിവിരുന്തില്‍ ഒരേസമയം നൂറുകണക്കിന് പുരുഷന്മാര്‍ നിലത്ത് വാഴയിലയിലിരുന്ന് ഭക്ഷണം കഴിക്കുന്നു. ഇല എടുത്തു മാറ്റാതെയാണ് പുരുഷന്മാര്‍ പോകുന്നത്. ആ ഇലകള്‍ ഉണങ്ങിയതിന് ശേഷമേ സ്ത്രീകള്‍ക്ക് ക്ഷേത്രദര്‍ശനം നടത്താന്‍ അനുവാദമുള്ളൂ.

സമത്വം തുറന്നു വെക്കേണ്ട നടകളിലാണ് അശുദ്ധി കല്‍പ്പിച്ച് മാറ്റിനിര്‍ത്തപ്പെടുന്നത്. ഇതുപോലെ നാം അറിയപ്പെടാത്ത എത്രയെത്രയോ ആചാരങ്ങള്‍. അശുദ്ധി കല്‍പ്പിക്കുന്ന ആചാരങ്ങളെ മാറ്റിനിര്‍ത്തപ്പെടേണ്ടത് കാലത്തിന്റെ അനിവാര്യതയാണ്.

 

Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News