• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

23

MAY 2019
THURSDAY
04:32 PM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

പേഴ്‌സെടുക്കാന്‍ മറന്ന യുവതിയുടെ ബില്ലടച്ച് പ്രധാനമന്ത്രി; വീണ്ടും ജനശ്രദ്ധയാകര്‍ഷിച്ച് ജസീന്ത ആര്‍ഡന്‍

By Ajay    April 9, 2019   

ജനങ്ങളെ സഹായിക്കാന്‍ സന്നദ്ധതയുള്ളവരാകണം യഥാര്‍ത്ഥ ജനസേവകര്‍ എന്ന് തെളിയിച്ചിട്ടുള്ള ഭരണാധികാരിയാണ് ന്യൂസിലാന്‍ഡ് പ്രധാനമന്ത്രി ജസീന്ത ആര്‍ഡന്‍. മാതൃകാ പ്രധാനമന്ത്രി എന്ന വിശേഷണത്തിനുടമ കൂടിയാണ് ജസീന്ത. നേരത്തെ ക്രൈസ്റ്റ് ചര്‍ച്ചിലുണ്ടായ വെടിവയ്പിനെത്തുടര്‍ന്ന് രാജ്യമൊന്നാകെ തകര്‍ന്നുപോയൊരവസ്ഥയില്‍ ദുരിതബാധിതര്‍ക്കൊപ്പം നിന്ന ജസീന്ത ആര്‍ഡന്‍ ലോകശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. ജസീന്തയുടെ കരുണയുടേയും കരുതലിന്റേയും മറ്റൊരു വാര്‍ത്തയാണ് ഇപ്പോള്‍ മാധ്യമങ്ങളിലൂടെ പുറത്തുവരുന്നത്.

പേഴ്‌സെടുക്കാന്‍ മറന്ന യുവതിക്ക് വേണ്ടി സൂപ്പര്‍മാര്‍ക്കറ്റില്‍ പണമടച്ചുകൊണ്ടാണ് ന്യൂസിലാന്‍ഡ് പ്രധാനമന്ത്രി ഇപ്പോള്‍ വീണ്ടും ജനശ്രദ്ധയാകര്‍ഷിച്ചിരിക്കുന്നത്. സൂപ്പര്‍മാര്‍ക്കറ്റില്‍ നിന്ന് സാധനങ്ങള്‍ വാങ്ങിയ ശേഷം പണം കൊടുക്കാന്‍ നോക്കിയപ്പോഴാണ് പേഴ്‌സെടുക്കാന്‍ മറന്നത് യുവതി തിരിച്ചറിഞ്ഞത്. ഇതോടെ പരിഭ്രമിച്ച യുവതിയെ പിന്നിലുണ്ടായിരുന്ന ജസീന്ത ആര്‍ഡന്‍ ആശ്വസിപ്പിക്കുകയായിരുന്നു. ജസീന്ത ആര്‍ഡന്‍ തന്നെ യുവതിയുടെ ബില്ലടയ്ക്കുകയും ചെയ്തു.

രണ്ട് മക്കളുമായി സൂപ്പര്‍ മാര്‍ക്കറ്റില്‍ ഷോപ്പിംഗിനെത്തിയതായിരുന്നു യുവതി. സാധനങ്ങളെല്ലാം വാങ്ങി പാക്ക് ചെയ്ത് ബില്ലടയ്ക്കാന്‍ നോക്കുമ്പോഴാണ് പഴ്‌സ് ഇല്ലെന്ന് തിരിച്ചറിയുന്നത്. ഇതോടെ എന്തുചെയ്യണമെന്നറിയാതെ പരിഭ്രമിച്ചുനിന്ന യുവതിയെ പ്രധാനമന്ത്രി സഹായിക്കുകയായിരുന്നു. തനിക്ക് കിട്ടിയ ഈ വിലപ്പെട്ട സഹായത്തെക്കുറിച്ച് യുവതി തന്നെയാണ് സോഷ്യല്‍മീഡിയയില്‍ പോസ്റ്റിട്ടത്. പോസ്റ്റ് വൈറലായതോടെ പ്രധാനമന്ത്രിയുടെ ജനങ്ങളോടുള്ള കരുതല്‍ വീണ്ടും വാര്‍ത്തയായി.

ഇക്കാര്യം സ്ഥിരീകരിക്കുന്നതിനായി മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചപ്പോള്‍ ന്യൂസിലാന്‍ഡ് പ്രധാനമന്ത്രി സംഭവം സത്യമാണെന്ന് സമ്മതിക്കുകയായിരുന്നു. അവര്‍ രണ്ട് കുട്ടികളുടെ അമ്മയായതുകൊണ്ടാണ് താനവരെ സഹായിച്ചതെന്നും ജസീന്ത ആര്‍ഡന്‍ പറഞ്ഞു. കുട്ടികള്‍ക്കൊപ്പമാണ് ആ യുവതി ഷോപ്പിലെത്തിയത്. ജസീന്ത ആര്‍ഡനും രണ്ട് കുട്ടികളാണുള്ളത്. അധികാരത്തിലിരിക്കെ കുഞ്ഞിന് ജന്മം നല്‍കുന്ന രണ്ടാമത്തെ ഭരണാധികാരിയാണെന്ന വിശേഷണവും ജസീന്ത ആര്‍ഡനുണ്ട്.

Tags: president
Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News