• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

23

MAY 2019
THURSDAY
04:46 PM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

മെക്‌സിക്കോ അതിര്‍ത്തി അടയ്ക്കുമെന്ന ഭീഷണിയുമായി ട്രംപ്

By Ajay    April 5, 2019   

വാഷിങ്ടണ്‍: അനധികൃത കുടിയേറ്റം മെക്‌സിക്കോ തുടരുകയാണെങ്കില്‍ യുഎസിന്റെ തെക്കന്‍ അതിര്‍ത്തി അടുത്തയാഴ്ച അടയ്ക്കുമെന്ന് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ ഭീഷണി. കുടിയേറ്റം മാത്രമല്ല, മെക്‌സിക്കോയുമായുള്ള എല്ലാ കച്ചവടവും അവസാനിപ്പിക്കുമെന്നും അതിര്‍ത്തി അനിശ്ചിതകാലത്തേക്ക് അടയ്ക്കുമെന്നും ട്രംപ് വ്യക്തമാക്കി.

വാണിജ്യബന്ധങ്ങളെയും വ്യോമഗതാഗതത്തെയും ബാധിക്കുമോ എന്നതും വ്യക്തമല്ല. ഭീഷണിയുടെ അടിസ്ഥാനത്തില്‍ നീക്കങ്ങള്‍ നടത്തില്ലെന്ന് മെക്‌സിക്കന്‍ വിദേശകാര്യമന്ത്രി മാര്‍സലൊ എബ്രാര്‍ഡ് ട്വീറ്റ് ചെയ്തു. മെക്‌സിക്കോയില്‍ ലക്ഷക്കണക്കിന് അമേരിക്കകാരുണ്ടെന്നും അവര്‍ക്ക് ലഭിക്കാവുന്ന ഏറ്റവും നല്ല അയല്‍രാജ്യമാണ് തങ്ങളെന്നും അദ്ദേഹം പറഞ്ഞു.

മെക്‌സിക്കോ അതിര്‍ത്തിയില്‍ മതില്‍ പണിയുന്നതിനുള്ള തുക ജനപ്രതിനിധി സഭ അനുവദിക്കാത്തതിനെ തുടര്‍ന്ന് മെക്‌സിക്കന്‍ അതിര്‍ത്തി മുദ്ര ചെയ്ത് പൂട്ടുമെന്ന് ട്രംപ് പറഞ്ഞിരുന്നു. എന്നാല്‍, ഇതിനുപകരം 35 ദിവസത്തേക്ക് ഭരണം സ്തംഭിപ്പിച്ച് അടിയന്തരാവസ്ഥയിലേക്ക് നയിക്കുകയാണ് ട്രംപ് ചെയ്തത്. അമേരിക്കന്‍ ചരിത്രത്തിലെ ദൈര്‍ഘ്യമേറിയ ഭരണസ്തംഭനമാണിത്.

Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News