• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

21

NOVEMBER 2018
WEDNESDAY
01:26 PM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

യുഎന്‍ യോഗത്തില്‍ പരസ്പരം ഏറ്റുമുട്ടി ഇന്ത്യയും പാക്കിസ്ഥാനും

By Web Desk    September 30, 2018   

നേരത്തെ ഇരു രാജ്യങ്ങളുടെ വിദേശകാര്യമന്ത്രിമാരും കൂടിക്കാഴ്ച നടത്താനിരുന്ന ന്യൂയോര്‍ക്കില്‍ യുഎന്‍ യോഗത്തിലാണ്  ഇന്ത്യയും പാക്കിസ്ഥാനും തമ്മില്‍
 പരസ്പരം ഏറ്റുമുട്ടിയത്. എല്ലാ സീമകളും ലംഘിച്ചുള്ള ആരോപണങ്ങളാണ് പാകിസ്ഥാന്‍ ഇപ്പോള്‍ നടത്തിയിരിക്കുന്നത്. പാകിസ്ഥാനിലെ ഭീകരവാദത്തില്‍ ആര്‍എസ്എസിന് പങ്കുണ്ടെന്നാണ് പാകിസ്ഥാന്‍ ആരോപിച്ചിരിക്കുന്നത്. 

ആദ്യം ആരോപണമുന്നയിച്ച ഇന്ത്യന്‍ വിദേശകാര്യ മന്ത്രി സുഷമ സ്വരാജിനുള്ള മറുപടിയായി പാക് വിദേശകാര്യമന്ത്രി ഷാ മുഹമ്മദ് ഖുറേഷി ഇന്ത്യക്കെതിരെ ഗുരുതര ആരോപണങ്ങളാണ് ഉന്നയിച്ചത്. പാകിസ്ഥാനില്‍ നടക്കുന്ന ഭീകരാക്രമണങ്ങള്‍ക്ക് പിന്നില്‍ ഇന്ത്യയാണെന്നാണ് പാകിസ്ഥാന്‍ ആരോപിച്ചിരിക്കുന്നത്. നേരത്തെ  ബലൂചിസ്ഥാനില്‍ നടക്കുന്ന ഭീകരപ്രവര്‍ത്തനങ്ങള്‍ക്ക് പിന്നില്‍ ഇന്ത്യയാണെന്നായിരുന്നു പാകിസ്ഥാന്റെ ആരോപണം. എന്നാല്‍ പെഷവാറില്‍ നടന്ന ഭീകരാക്രമണമടക്കം പാകിസ്ഥാന്റെ എല്ലാ മേഖലകളിലും നടക്കുന്ന ഭീകരാക്രമണങ്ങളില്‍ ഇന്ത്യക്ക് പങ്കുണ്ടെന്നാണ് പാകിസ്ഥാന്റെ പുതിയ ആരോപണം.തുടര്‍ന്ന് അതിര്‍ത്തിയില്‍ പ്രശ്‌നങ്ങളുണ്ടായാല്‍ ശക്തമായി തിരിച്ചടിക്കുമെന്നും പാകിസ്ഥാന്‍ സൂചന നല്‍കി. 
ജമ്മു കശ്മീരില്‍ മനുഷ്യാവകാശ ലംഘനമാണ് നടക്കുന്നത്. കശ്മീരില്‍ ജനങ്ങളുടെ ഇഷ്ടങ്ങളുടെയും യുഎന്‍ പ്രമേയത്തിന്റെയും അടിസ്ഥാനത്തില്‍ പ്രശ്‌നം പരിഹരിക്കണം. അവിടെയുള്ള ഇന്ത്യയുടെ മനുഷ്യാവകാശ ലംഘനങ്ങള്‍ അവസാനിപ്പിക്കാന്‍ നടപടിയുണ്ടാകണമെന്നതടക്കം  കശ്മീര്‍ വിഷയം അന്താരാഷ്ട്രാ തലത്തില്‍ കൂടുതല്‍ ചര്‍ച്ചയാക്കാനാണ് പാകിസ്ഥാന്‍ യുഎന്നില്‍ ശ്രമിച്ചത്.

 

Related News
Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News