• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

21

MAY 2019
TUESDAY
04:37 PM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

തെരേസ മേ അവതരിപ്പിച്ച ബ്രക്‌സിറ്റ് കരാര്‍ അംഗങ്ങള്‍ വന്‍ ഭൂരിപക്ഷത്തില്‍ പരാജയപ്പെടുത്തി

By shahina tn    January 16, 2019   
TERESA-MAY

യൂറോപ്യന്‍ യൂണിയന്‍ വിടുന്നതിന്റെ ഭാഗമായി ബ്രിട്ടീഷ് പാര്‍ലമെന്റില്‍ പ്രധാനമന്ത്രി തെരേസ മേ അവതരിപ്പിച്ച ബ്രക്‌സിറ്റ് കരാര്‍ അംഗങ്ങള്‍ വന്‍ ഭൂരിപക്ഷത്തില്‍ പരാജയപ്പെടുത്തി. ഇതോടെ ബ്രിട്ടനില്‍ കനത്ത രാഷ്ട്രീയ പ്രതിസന്ധി ഉടലെടുത്തിരിക്കുകയാണ്. ഇരുപത്തിനാലുമണിക്കൂറിനകം തെരേസാ മേ സര്‍ക്കാറിന് പാര്‍ലമെന്റില്‍ വിശ്വാസം തെളിയിക്കണം.

നാനൂറ്റി മുപ്പത്തി രണ്ട് അംഗങ്ങള്‍ കരാറിനെ എതിര്‍ത്ത് വോട്ടു ചെയ്തപ്പോള്‍ ആകെ ഇരുനൂറ്റി രണ്ടു പേര്‍ മാത്രമാണ് കരാറിനെ അനുകൂലിച്ച് വോട്ട് രേഖപ്പെടുത്തിയത്. ഇതോടെ തെരേസാ മേയുടെ ബ്രെക്‌സിറ്റ് കരാര്‍ കനത്ത ഭൂരിപക്ഷത്തില്‍ പരാജയപ്പെടുകയായിരുന്നു. എതിര്‍ത്തു വോട്ടു ചെയ്തവരില്‍ നൂറിലേറെ പേര്‍ ഭരണകക്ഷി അംഗങ്ങള്‍ തന്നെയാണെന്നത് രാഷ്ട്രീയമായി തെരേസാ മേയ്ക്ക് വന്‍ തിരിച്ചടിയാണ്. ഇനി യൂറോപ്യന്‍ യൂണിയനില്‍ നിന്നു വിടുന്നത് നടപടി ക്രമങ്ങളൊന്നും പാലിക്കാതെയാകും, അതുമല്ലെങ്കില്‍ ഇയു വിടാനുള്ള രണ്ടായിരത്തി പതിനാറിലെ തീരുമാനം തന്നെ മാറ്റേണ്ടിയും വരും.

ബ്രിട്ടീഷ് പാര്‍ലമെന്റിന്റെ തന്നെ ചരിത്രത്തിലെ ഏറ്റവും വലിയ പാര്‍ലമെന്ററി പരാജയമാണിത്. ഇതോടെ പ്രതിപക്ഷ ലേബര്‍ പാര്‍ട്ടി നേതാവ് ജെറമി കോര്‍ബിന്‍ അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നല്‍കി. ഇരുപത്തി നാലു മണിക്കൂറിനകം തെരേസാ മേയ്ക്ക് പാര്‍ലമെന്റില്‍ വിശ്വാസം തെളിയിക്കണം. യൂറോപ്യന്‍ യൂണിയന്‍ വിടാന്‍ നിശ്ചയിച്ച മാര്‍ച്ച് ഇരുപത്തിയൊമ്പത് അടുത്തു കൊണ്ടിരിക്കേ ബ്രിട്ടനില്‍ അര നൂറ്റാണ്ടിനിടയിലെ ഏറ്റവും വലിയ രാഷ്ട്രീയ പ്രതിസന്ധി ഉടലെടുത്തിരിക്കുകയാണ്. ബ്രെക്‌സിറ്റില്‍ പാര്‍ലമെന്റിന് വിശ്വാസമില്ലെന്നു തെളിഞ്ഞിരിക്കുന്നു. ഈ സര്‍ക്കാരില്‍ വിശ്വാസമുണ്ടോ എന്നാണ് ഇനിയറിയേണ്ടതെന്ന് തെരേസാ മേ വോട്ടിംഗിനു ശേഷം പ്രതികരിച്ചു. ഒരു കോടി എഴുപതു ലക്ഷം പേരാണ് ബ്രെക്‌സിറ്റിനെ അനുകൂലിച്ച് ജനഹിത പരിശോധനയില്‍ വോട്ടു ചെയ്തത്. വിഷയം വീണ്ടും ജനഹിത പരിശോധനക്ക് പോകുമോ എന്നും വ്യക്തമല്ല. ചുരുക്കത്തില്‍ ഇനിയുള്ള ദിവസങ്ങള്‍ ബ്രട്ടനില്‍ എന്തു സംഭവിക്കുമെന്നത് പ്രവചനാതീതമാണ്.

 

Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News