• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

23

MAY 2019
THURSDAY
04:58 PM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

ഒരു ദിവസത്തിനുള്ളില്‍ ഫെയ്‌സ്ബുക്ക് ഒഴിവാക്കിയത് ന്യൂസിലന്‍ഡ് വെടിവെപ്പിന്റെ 15 ലക്ഷം ദൃശ്യങ്ങള്‍.

By Ajay    March 19, 2019   

വെല്ലിംഗ്ടണ്‍: ഒരു ദിവസത്തിനുള്ളില്‍ ഫെയ്‌സ്ബുക്ക് നീക്കം ചെയ്തത്  ന്യൂസിലാന്‍ഡ് വെടിവെപ്പിന്റെ 15 ലക്ഷം വീഡിയോകള്‍.  ന്യൂസിലാന്‍ഡിലെ ക്രൈസ്റ്റ് ചര്‍ച്ചിലെ രണ്ട് മുസ്ലീം പള്ളികളിൽ നടന്ന വെടിവെപ്പിന്റെ ദൃശ്യങ്ങളാണ് ഫെയ്‌സ്ബുക്ക് നീക്കം ചെയ്തത്. ആക്രമണം നടന്ന് 24 മണിക്കൂറിനുള്ളിലാണ് വീഡിയോ അപ്‌ലോഡ് ചെയ്തത്. 15 ലക്ഷം വീഡിയോകളില്‍ 12 ലക്ഷവും അപ്‌ലോഡ് ചെയ്തയുടന്‍ നീക്കുകയായിരുന്നുവെന്ന്  ന്യൂസിലാന്‍ഡിലെ ഫെയ്‌സ്ബുക്ക് വക്താവ് മിയ ഗാര്‍ലിക് വ്യക്തമാക്കി.

ബ്രെന്ററണ്‍ ടാരന്റ് എന്ന കൊലയാളി വെടിവെക്കുന്നതിന്റെ ദൃശ്യങ്ങള്‍ ഫെയ്‌സ്ബുക്ക് അക്കൗണ്ടുവഴി തത്സമയം നല്‍കിയിരുന്നു. ബ്രെന്ററണ്‍ ടാരന്റ് നെറ്റിയില്‍ ഘടിപ്പിച്ച ക്യാമറ വഴിയാണ് ദൃശ്യങ്ങള്‍ പകര്‍ത്തി ‘ലൈവാ’യി ഫെയ്‌സ്ബുക്കില്‍ നല്‍കിയത്. ഒരു വീഡിയോ ഗെയിം പോലെ തോന്നിക്കുന്ന വീഡിയോ ആയിരുന്നു അത്. സംഭവം ലോകം അറിഞ്ഞ ഉടന്‍ തന്നെ ബ്രെന്ററണ്‍ ടാരൻറെ ഫെയ്‌സ്ബുക്ക്, ഇന്‍സ്റ്റഗ്രാം, ട്വിറ്റര്‍ അക്കൗണ്ടുകള്‍ നീക്കിയിരുന്നു.

പ്രതി പിടിയിലായിട്ടും വീഡിയോകള്‍ ഡൗണ്‍ലോഡ് ചെയ്ത് മറ്റുള്ളവര്‍ യൂട്യൂബിലും മറ്റ് സമൂഹ മാധ്യമങ്ങളിലും ഷെയര്‍ ചെയ്യുകയായിരുന്നു. വെള്ളിയാഴ്ച രാവിലെയാണ് ലോകത്തെ നടുക്കിയ വെടിവെപ്പ് നടന്നത്. ഭീകരാക്രമണത്തില്‍ 50 പേര്‍ കൊല്ലപ്പെട്ടു.

 

Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News