• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

27

MARCH 2019
WEDNESDAY
01:54 AM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

പടിഞ്ഞാറന്‍ ജറുസലേമിനെ ഇസ്രായേല്‍ തലസ്ഥാനമായി അംഗീകരിച്ച് ഓസ്‌ട്രേലിയ

By shahina tn    December 17, 2018   
SCOTT-MORISON

സിഡ്‌നി: പടിഞ്ഞാറന്‍ ജറുസലേമിനെ ഇസ്രയേലിന്റെ തലസ്ഥാനമായി അംഗീകരിച്ച് ഓസ്‌ട്രേലിയ. ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി സ്‌കോട്ട് മോറിസണ്‍ ആണ് ഔദ്യോഗിക തീരുമാനം അറിയിച്ചത്. എന്നാല്‍, ടെല്‍ അവീവിലെ ഓസ്‌ട്രേലിയന്‍ എംബസി പടിഞ്ഞാറന്‍ ജറുസലേമിലേക്ക് മാറ്റുന്നില്ലെന്നും മോറിസണ്‍ പറഞ്ഞു. ഇതോടൊപ്പം കിഴക്കന്‍ ജറുസലേമിന്റെ തലസ്ഥാനമായി പലസ്തീനെയും അംഗീകരിക്കുമെന്നും മോറിസണ്‍ പറഞ്ഞു.

ജറുസലേമിനെ ഇസ്രായേലിന്റെ തലസ്ഥാനമായി അംഗീകരിച്ച് നേരത്തെ അമേരിക്കയും രംഗത്തെത്തിയിരുന്നു. എന്നാല്‍ അന്ന് വളരെ ചുരുക്കം ചില രാജ്യങ്ങള്‍ മാത്രമെ പിന്തുണച്ചിരുന്നുള്ളു. ജറുസലേം ഇസ്രായേല്‍ ഭരണസിരാകേന്ദ്രത്തിന്റെ ആസ്ഥാനമെന്ന നിലയില്‍ അംഗീകരിക്കുന്നതായി മോറിസണ്‍ മുമ്പ് പറഞ്ഞിരുന്നു. എന്നാല്‍, പലസ്തീന്‍ ഇത് അംഗീകരിച്ചിരുന്നില്ല. ഓസ്‌ട്രേലിയന്‍ സര്‍ക്കാര്‍ തീരുമാനത്തെ വിമര്‍ശിച്ച് പ്രതിപക്ഷം രംഗത്തെത്തി.

ഇസ്രായേലും പാലസ്തീനും ഒരുപോലെ ജറുസലേമിനായി അവകാശവാദം ഉന്നയിച്ചുകൊണ്ടിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് ഓസ്‌ട്രേലിയയുടെ പ്രഖ്യാപനം ഉണ്ടായിരിക്കുന്നത്. എന്നാല്‍ സമാധാനം പുനസ്ഥാപിക്കാതെ ഒരു രാജ്യവും എംബസികള്‍ ഇവിടേക്ക് മാറ്റാന്‍ തയ്യാറാല്ല.

Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News