• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

23

MAY 2019
THURSDAY
04:56 PM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

ബഹിരാകാശ ഭീഷണിയില്‍ ഇന്ത്യക്ക് ആശങ്ക: എ-സാറ്റ് പരീക്ഷണത്തെ തുണച്ച് പെന്റഗണ്‍... ബഹിരാകാശ ഭീഷണിയില്‍ ഇന്ത്യക്ക് ആശങ്ക: എ-സാറ്റ് പരീക്ഷണത്തെ തുണച്ച് പെന്റഗണ്‍

By Ajay    April 12, 2019   

വാഷിങ്ടൻ: ഇന്ത്യയുടെ ഉപഗ്രഹവേധ മിസൈൽ പരീക്ഷണത്തെ പിന്തുണച്ച് യുഎസ് പ്രതിരോധ ആസ്ഥാനമായ  പെന്റഗൺ രംഗത്ത്. എന്തു കൊണ്ട് ഇന്ത്യ  ഉപഗ്രഹവേധ മിസൈൽ പരീക്ഷണം നടത്തി? ലളിതമായ ചോദ്യം. ബഹിരാകാശത്തു നിന്നുള്ള ഭീഷണിയിൽ ഉത്കണ്ഠയുള്ളതിനാൽ എന്നതാണു ഉത്തരം– യുഎസ് സ്ട്രാറ്റജിക് കമാൻഡ് കമാൻഡർ ജനറൽ ജോൺ ഇ ഹെയ്‌തൻ യുഎസ് സെനറ്റിലെ സൈനിക കമ്മിറ്റി അംഗങ്ങളോടു പറഞ്ഞു. അതുകൊണ്ടുതന്നെ ബഹിരാകാശത്ത് സ്വയം പ്രതിരോധിക്കാനുള്ള ശേഷി വേണമെന്ന് അവര്‍ക്ക് തോന്നിയിരിക്കുമെന്നും ജോൺ ഇ ഹെയ‌്തൻ  പറഞ്ഞു. 

ഇന്ത്യ ത​ക​ർ​ത്ത ഉ​പ​ഗ്ര​ഹം 400 ക​ഷ​ണ​ങ്ങ​ളാ​യി ചി​ത​റി​ത്തെ​റി​ച്ചു​വെ​ന്നും ഈ ​അ​വ​ശി​ഷ്​​ട​ങ്ങ​ൾ രാ​ജ്യാ​ന്ത​ര ബ​ഹി​രാ​കാ​ശ നി​ല​യ​ത്തി​നും ബ​ഹി​രാ​കാ​ശ യാ​ത്രി​ക​ർ​ക്കും അ​പ​ക​ട​ക​ര​മാ​യ സാ​ഹ​ച​ര്യ​മാ​ണു സൃ​ഷ്​​ടി​ക്കു​ക​യെ​ന്നും നാ​സ അ​ഡ്​​മി​നി​സ്​​ട്രേ​റ്റ​ർ ജിം ​ബ്രൈ​ഡ​ൻ​സ്​​റ്റൈ​ന്‍ പറഞ്ഞതു പൂർണമായി തളളാതെയായിരുന്നു ഹെയ‌്തൻ ഈ ചോദ്യത്തിനു മറുപടി നൽകിയത്. അവശിഷ്ടങ്ങൾ സൃഷ്ടിക്കുന്ന കൂടുതൽ പരീക്ഷണങ്ങൾ ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ഭൂമിയില്‍നിന്നു 300 കിലോമീറ്റര്‍ മാത്രം അകലെയുളള കൃത്രിമോപഗ്രഹമാണു ഉപഗ്രഹവേധ മിസൈല്‍ ഉപയോഗിച്ചു ഇന്ത്യ തകര്‍ത്തത്. ബഹിരാകാശ നിലയത്തില്‍നിന്നും ഏറെ താഴെയാണു ഉപഗ്രഹം സ്ഥിതി ചെയ്തിരുന്നതെങ്കിലും ചിതറിയ ഉപഗ്രഹത്തിന്റെ 24 കഷ്ണങ്ങള്‍ ബഹിരാകാശ നിലയത്തിന്റെ ഭ്രമണപഥത്തിലേക്ക് എത്തിയെന്നും പരീക്ഷണം സൃഷ്ടിച്ച മാലിന്യം കൂട്ടിയിടിയുടെ സാധ്യത 44 ശതമാനമാണു വര്‍ധിപ്പിച്ചതെന്നും ജിം ബ്രൈഡന്‍സ്‌റ്റൈന്‍ അഭിപ്രായപ്പെട്ടിരുന്നു.

ഭാവിയിലെ മനുഷ്യന്റെ ബഹിരാകാശ സഞ്ചാരത്തിനു ഇത്തരം പ്രവൃത്തികള്‍ ഗുണകരമല്ലെന്നും ഭയാനകരമായ സാഹചര്യമാണു നിലവില്‍ ഉളളതെന്നും ജിം ബ്രൈഡന്‍സ്‌റ്റൈന്‍ പറഞ്ഞിരുന്നു. 

എന്നാൽ പരീക്ഷണം നടത്തി 45 ദിവസത്തിനുള്ളിൽ എല്ലാ അവശിഷ്ടങ്ങളും അലിഞ്ഞുതീരുമെന്നു ഇന്ത്യൻ പ്രതിരോധ ഗവേഷണ വികസന സ്ഥാപന (ഡി.ആർ.ഡി.ഒ.) മേധാവി ജി. സതീഷ് റെഡ്ഡി പ്രതികരിച്ചു. ഉ​പ​ഗ്ര​ഹ​വേ​ധ മി​സൈ​ൽ പ​രീ​ക്ഷ​ണം മൂലം ഉണ്ടായ ബഹിരാകാശ മാലിന്യങ്ങൾ കത്തിനശിക്കുമെന്ന ഇ​ന്ത്യ​യു​ടെ വാദത്തെ പിന്തുണച്ച്​ പെൻറഗൺ വക്​താവ്​ ചാർലി സമ്മേഴ്​സും​ രംഗത്തു വന്നിരുന്നു.

ബ​ഹി​രാ​കാ​ശ​ത്തെ കി​ട​മ​ത്സ​ര​ത്തി​​​ന്റെറ ല​ക്ഷ​ണ​മാ​യി ഇ​ന്ത്യ​ൻ ഉ​പ​ഗ്ര​ഹ​വേ​ധ പ​രീ​ക്ഷ​ണ​ത്തെ കാ​ണ​ണമെന്നായിരുന്നു മാർച്ച്​ 28ന് യു.​എ​സ് പ്ര​തി​രോ​ധ സെ​ക്ര​ട്ട​റി പാ​ട്രി​ക് ഷാ​ന​ഹാ​​ൻ ആ​വ​ശ്യ​പ്പെ​ട്ട​ത്. ഒ​രു​പാ​ടു​കാ​ലം നി​ൽ​ക്കാ​തെ മാ​ലി​ന്യം ക​ത്തി​ത്തീ​രു​മെന്നു പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞിരുന്നു. അതേ അഭിപ്രായത്തിൽ തന്നെ ഉറച്ചു നിൽക്കുന്നുവെന്നായിരുന്നു  ചാർലി സമ്മേഴ്​സ് അന്ന് പറഞ്ഞത്. 

2007ൽ ​ചൈ​ന ന​ട​ത്തി​യ ഉ​പ​ഗ്ര​ഹ​വേ​ധ പരീക്ഷണം മൂ​വാ​യി​ര​ത്തി​ല​ധി​കം മാ​ലി​ന്യ​ത്തു​ണ്ടു​ക​ളാ​ണു സൃ​ഷ്​​ടി​ച്ചിരുന്നത്​. ഇ​ത്ത​ര​ത്തി​ൽ സൃ​ഷ്​​ടി​ക്ക​പ്പെ​ട്ട ഏ​റ്റ​വും വ​ലി​യ മാ​ലി​ന്യ​ക്കൂ​മ്പാ​ര​മാ​യി​രു​ന്നു അ​ത്. അ​ന്നു​ ചൈ​ന ന​ട​ത്തി​യ എ ​സാ​റ്റ് മി​സൈ​ല്‍ പ​രീ​ക്ഷ​ണ​ത്തി​​​ന്റെറ ഭാ​ഗ​മാ​യി ത​ക​ര്‍ന്ന ഫെ​ങ് യു​ന്‍-1​സി ഉ​പ​ഗ്ര​ഹ​ത്തി​​​ന്റെറ അ​വ​ശി​ഷ്​​ട​ങ്ങ​ൾ 2013ല്‍ ​ഒ​രു റ​ഷ്യ​ന്‍ ഉ​പ​ഗ്ര​ഹം ത​ക​ർ​ത്തു​വെ​ന്നും റി​പ്പോ​ർ​ട്ടു​ണ്ടാ​യി​രു​ന്നു.

ഇന്ത്യ ഇത്തരം സാഹചര്യങ്ങൾ ഒഴിവാക്കുന്നതിനാണ്​ താഴ്​ന്ന ഓർബിറ്റിലുള്ള ഉപഗ്രഹത്തിൽ പരീക്ഷണം നടത്തിയതെന്നും മാലിന്യങ്ങൾ 45 ദിവസത്തിനകം കത്തിത്തീരുമെന്നും​ ഇന്ത്യയിലെ മുതിർന്ന ശാസ്​ത്രജ്​ഞർ അറിയിച്ചിട്ടുണ്ടെന്ന്​ ഷാനഹാൻ വെളിപ്പെടുത്തി.

മാ​ർ​ച്ച്​ 27നാ​ണ്​​ ‘മി​ഷ​ൻ ശ​ക്തി’ എ​ന്നു പേ​രി​ട്ട ഉപഗ്രഹവേധ മിസൈല്‍ (എ-സാറ്റ്) പരീക്ഷണം 3 മിനിറ്റില്‍ ലക്ഷ്യം കണ്ടതായും യുഎസ്, റഷ്യ, ചൈന എന്നീ രാജ്യങ്ങള്‍ക്ക് ഒപ്പമെത്തിയിരിക്കുകയാണ് ഇന്ത്യയെന്നും രാജ്യത്തോടുള്ള അഭിസംബോധനയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിഅറിയിച്ചത്. ശത്രുരാജ്യങ്ങളുടെ ചാര ഉപഗ്രഹങ്ങള്‍ നശിപ്പിക്കാമെന്നതാണ് ഉപഗ്രഹവേധ മിസൈലിന്റെ മെച്ചം. എ-സാറ്റ് മിസൈല്‍ സാങ്കേതികവിദ്യ 2012ല്‍ ആര്‍ജിച്ചിരുന്നെങ്കിലും യഥാര്‍ഥ ഉപഗ്രഹത്തെ തകര്‍ത്തുള്ള പരീക്ഷണം ആദ്യമാണ്.

Tags: usa
Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News